Saturday, May 11, 2024
spot_img

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ; ആരാച്ചാര്‍ യുപിയില്‍ നിന്ന്

ദില്ലി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള ആരാച്ചാര്‍ ഉത്തര്‍പ്രദേശില്‍ നിന്ന്. ഇതിനായി ഉത്തര്‍പ്രദേശ് ജയില്‍ വകുപ്പ് ആരാച്ചാരെ വിട്ടുനല്‍കും. ആരാച്ചാര്‍ക്ക് വേണ്ടി തീഹാര്‍ ജയിലധികൃതര്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കത്തയച്ചിരുന്നു.

പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ നടപ്പാക്കാന്‍ സന്നദ്ധത അറിയിച്ച് നിരവധി പേര്‍ തിഹാര്‍ ജയിലിന്റെ ഡയറക്ടര്‍ ജനറലിന് കത്തയച്ചിരുന്നു. ഈ മാസം 22 ന് രാവിലെ ഏഴുമണിക്കാണ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുക. അക്ഷയ്‌സിംഗ്, പവന്‍ ഗുപ്ത, വിനയ് സിംഗ്, മുകേഷ് സിംഗ് എന്നീ പ്രതികളെയാണ് തൂക്കിലേറ്റുന്നത്.

മൂന്നുമണിക്കൂര്‍ നീണ്ട നടപടികള്‍ക്കൊടുവിലായിരുന്നു കോടതിയുടെ നിര്‍ണ്ണായക വിധി. പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ ദയാ ഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും നല്‍കാന്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വീഡിയോ കോണ്‍ഫറസിംഗിലൂടെ പ്രതികളുമായി ജഡ്ജി സംസാരിച്ചു.

ഹര്‍ജികള്‍ നല്‍കാന്‍ സമയം വേണമെന്ന് പ്രതികളും ആവശ്യപ്പെട്ടു. എന്നാല്‍ നിര്‍ദ്ദേശിച്ച സമയത്തിനുള്ളില്‍ എന്തുകൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെന്ന് ചോദിച്ച കോടതി പ്രതികളുടെ ആവശ്യം തള്ളുകയായിരുന്നു. വിധിയില്‍ സന്തോഷമുണ്ടെന്നും നീതി കിട്ടിയെന്നുമായിരുന്നു നിര്‍ഭയയുടെ അമ്മയുടെ പ്രതികരണം.

Related Articles

Latest Articles