Friday, April 26, 2024
spot_img

കോവിഡിന് മുൻപുള്ള വളർച്ചയിലേക്ക് തിരിച്ചെത്തി ഭാരതം; ഇന്ത്യൻ സമ്പദ് വ്യവസ്ഥ കരുത്ത് കാണിച്ചെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ

ദില്ലി: കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളെ ഭാരതം അതിവേഗം മറികടന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ.

‘ഇന്ത്യ കോവിഡിന് മുൻപുള്ള വളർച്ചയിലേക്ക് വളരെ വേഗം തിരിച്ചെത്തി. വളർച്ച കണക്കാക്കുന്ന സൂചകങ്ങളിൽ പലതിലും ഇന്ത്യ കോവിഡിന് മുൻപുള്ള നിലയിലേക്കോ അതിലും ഉയരത്തിലേക്കോ എത്തിയെന്ന് ധനമന്ത്രി കൂട്ടിച്ചേർത്തു

22 സൂചകങ്ങളിൽ 19ലും ഇന്ത്യ കോവിഡിന് മുൻപുള്ള നിലയിലേക്ക് എത്തിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യൻ സമ്പദ് വ്യവസ്ഥ അതിന്റെ കരുത്ത് പ്രകടിപ്പിച്ചുവെന്ന് നിർമ്മലാ സീതാരാമൻ പറഞ്ഞു

രാജ്യം കോവിഡ് വകഭേദമായ ഒമിക്രോൺ ഭീതിയിലാണെങ്കിലും കേന്ദ്രസർക്കാർ നടപ്പാക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളും വാക്‌സിനേഷനും ശുഭ പ്രതീക്ഷയാണ് നൽകുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് കോവിഡ് പ്രതിരോധത്തിന് ശക്തമായ മാനദണ്ഡങ്ങളുള്ളതിനാൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചയെ കുറിച്ച് ആത്മവിശ്വാസം ഉണ്ടെന്ന് മന്ത്രി പറഞ്ഞു.

അതേസമയം ഈ വർഷത്തെ ജിഡിപി വളർച്ചയിലും വലിയ പ്രതീക്ഷയാണുള്ളത്. സെപ്തംബർ പാദത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ 8.4 ശതമാനം വളർച്ച കൈവരിച്ചത് മന്ത്രി ഓർമ്മപ്പെടുത്തി. ഇന്ത്യ ഇപ്പോൾ വളർച്ചയുടെ സുസ്ഥിര പാതയിലാണ്.

മാത്രമല്ല കോവിഡ് പ്രതിസന്ധികളെ വളരെ വേഗം തരണം ചെയ്യാൻ ഇന്ത്യക്ക് കഴിഞ്ഞു. കണക്കുകൾ സൂചിപ്പിക്കുന്നത് ഇന്ത്യൻ സമ്പദ് വ്യവസ്ഥ വളരുകയാണെന്നാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു

Related Articles

Latest Articles