Monday, May 6, 2024
spot_img

ഭിക്ഷാടകയുടെ മുറി പരിശോധിച്ച പോലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

ആലുവ: കഴിഞ്ഞ ദിവസം കുഴിവേലിപ്പടിയിൽ മരണപ്പെട്ട ഭിക്ഷാടകയുടെ മുറി പരിശോധിച്ചപ്പോൾ കണ്ട കാഴ്ച കണ്ടു ഞെട്ടിയിരിക്കുകയാണ് പോലീസും നാട്ടുകാരും. 1,67,620 രൂപ പോലീസും നാട്ടുകാരും ചേർന്ന് കണ്ടെത്തി. അലമാരയിൽ സൂക്ഷിച്ച നിലയിലായിരുന്നു പൈസ ഉണ്ടായിരുന്നത്. ഭിക്ഷാടനത്തിലൂടെ ലഭിച്ച തുകയാണു മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്നത് . മട്ടാഞ്ചേരി ആനാട്ടിപ്പറമ്പിൽ ഐഷാ ബീവി (73) ആണ് വെള്ളിയാഴ്ച മരിച്ചത്. പള്ളികൾ കേന്ദ്രീകരിച്ചു ഭിക്ഷാടനം നടത്തിയിരുന്ന ഇവർ കുഴിവേലിപ്പടി മുസ്‌ലിം ജമാഅത്ത് വക കെട്ടിടത്തിലാണു താമസിച്ചിരുന്നത്.

5 വർഷം മുൻപാണ് ഐഷാ ബീവി കുഴിവേലിപ്പടിയിൽ എത്തിയത്. എടത്തല പൊലീസും നാട്ടുകാരും ചേർന്നു പണം എണ്ണിത്തിട്ടപ്പെടുത്തി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണവിവരം അറിഞ്ഞ് ഐഷാ ബീവിയുടെ സഹോദരിയും ബന്ധുക്കളും എത്തിയിരുന്നു. ഇവര്‍ക്ക് ഈ തുക കൈമാറിയേക്കും. ഇവരുടെ കബറടക്കം നടത്തി. ഐഷാ ബീവിയുടെ ഭര്‍ത്താവ് മുപ്പത്തിയഞ്ച് വര്‍ഷം മുന്‍പ് മരിച്ചിരുന്നു.

Related Articles

Latest Articles