Friday, January 9, 2026

പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്രം

ദില്ലി: ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് കരുത്തേകാൻ പുതിയ സാമ്പത്തിക പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇന്ത്യയുടെ ഏറ്റവും പുതിയ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) വളർച്ചാ നിരക്ക് പുറത്തിറങ്ങുന്നതിന് തൊട്ടുമുമ്പാണ് ധനമന്ത്രി പുത്തൻ പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.

ബാങ്കിങ് മേഖലയിൽ ഊന്നൽ നൽകിയാണ് പരിഷ്കാരങ്ങളിലേറെയും. നാല് ബാങ്ക് ലയങ്ങളാണ് പരിഷ്കാരങ്ങളിൽ സുപ്രധാനം. പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് എന്നിവ ലയിപ്പിച്ച് ഒറ്റ ബാങ്ക് ആക്കും. ഇത്തരത്തില്‍ രൂപവത്കരിക്കുന്ന ബാങ്ക് പൊതുമേഖലയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായി മാറും. കാനറാ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്രാബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക് എന്നിവയെ അലഹബാദ് ബാങ്കില്‍ ലയിപ്പിക്കുന്നതിനുള്ള പദ്ധതിയും ധനമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

ഇതോടൊപ്പം 5 ട്രില്യൺ സാമ്പത്തിക ശക്തിയാകുന്നതിന് മുന്നോടിയായുള്ള സാമ്പത്തിക ഉത്തേജന നടപടികളും ധനമന്ത്രി പ്രഖ്യാപിച്ചു. ഭവന വായ്പാ മേഖലയിലേക്കു 3,300 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. വൻകിട വായ്പകളുടെ സ്ഥിതി പരിശോധിക്കും. ബാങ്കുകൾ ഭവനവായ്പയുടെ പലിശ കുറച്ചുതുടങ്ങി. വായ്പാ നടപടികള്‍ ലളിതമാക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

250 കോടി രൂപക്ക് മുകളിലുള്ള വായ്പകൾ ഇനിമുതൽ പ്രത്യേകമായി നിരീക്ഷിക്കും ധനമന്ത്രി പറഞ്ഞു. വായ്പാ തിരിച്ചടവ് മുടങ്ങുന്നതിൽ മുന്നറിയിപ്പ് നൽകാനാണ് ഏജൻസി വഴി നിരീക്ഷിക്കുന്നത്. ബാങ്കിങ് മേഖലയെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ നടപടി സ്വീകരിക്കുമെന്നും നിർമ്മലാ സീതാരാമൻ വ്യക്തമാക്കി.

Related Articles

Latest Articles