Saturday, May 18, 2024
spot_img

പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ കറന്‍സി നോട്ടുകള്‍ അച്ചടിക്കില്ല; ബാധ്യത മറികടക്കാന്‍ നിർണായക തീരുമാനവുമായി നിര്‍മല സീതാരാമന്‍

ദില്ലി: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അധികമായി രാജ്യത്ത് കറന്‍സി അച്ചടിക്കാന്‍ സര്‍ക്കാറിന് പദ്ധതിയില്ലെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലെ ഒരു എം.പിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ആത്മനിർഭർ ഭാരത് മിഷന്റെ കൂടി പിന്തുണയോടെ സാമ്പത്തിക രംഗം ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാതിയിൽ തിരിച്ചുവരവിന്റെ പാദയിലാണെന്നും മന്ത്രി വ്യക്തമാക്കി.

2020-21 കാലഘട്ടത്തില്‍ ഇന്ത്യയുടെ ജി.ഡി.പി 7.3 ശതമാനത്തോളം ചുരുങ്ങിയെങ്കിലും സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനം ശക്തമായി നിലകൊള്ളുന്നുവെന്നാണ് മന്ത്രി വ്യക്തമാക്കിയത്. അതേസമയം കാര്‍ഷിക അടിസ്ഥാനസൗകര്യ വികസന സെസ് 20 ശതമാനത്തില്‍നിന്ന് പത്ത് ശതമാനത്തിലേക്ക് കുറച്ചുവെന്നും നിര്‍മല സീതാരാമന്‍ രാജ്യസഭയെ അറിയിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles