ന്യൂദില്ലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്രപ്രധാന്റെ രാജിയിൽ പ്രതികരിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍.
വിശാല താത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയുള്ള ധര്‍മേന്ദ്രപ്രധാന്റെ രാജി ഉത്തമ മാതൃകയെന്ന് നിതിന്‍ നബിന്‍ പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിലും സുപ്രധാന ദേശീയ വിദ്യാഭ്യാസനയം വിജയകരമായി നടപ്പാക്കുന്നതിലും മറ്റ് നിരവധി സംരംഭങ്ങളിലും ധര്‍മേന്ദ്രപ്രധാന്‍ നിര്‍ണായകപങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പൊതുജീവിതത്തില്‍ പുലര്‍ത്തുന്ന സത്യസന്ധത, നിസ്വാര്‍ത്ഥ സേവനം എന്നിവയുടെ ഉത്തമമാതൃകയാണ് രാജി. ഈ തീരുമാനത്തില്‍ പാര്‍ട്ടി അദ്ദേഹത്തിനൊപ്പമാണ്. ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ആശംസകള്‍ നേരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹമാധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

