Friday, November 20, 2026

സോപാന സംഗീത വിദ്വാന്‍ ബേബി എം മാരാര്‍ വാഹനാപകടത്തില്‍ മരിച്ചു

കൊച്ചി: പൊന്‍കുന്നം അട്ടിക്കല്‍ ആര്‍ ടി ഓഫീസിനു സമീപം കാറുകള്‍ കൂട്ടിയിടിച്ച് പ്രശസ്ത സോപാന സംഗീത വിദ്വാനും വൈക്കം ക്ഷേത്ര കലാപീഠം ട്യൂട്ടറുമായ ചിറക്കടവ് സ്വദേശി ബേബി എം മാരാര്‍ മരിച്ചു.


എറണാകുളം സ്വദേശിയുടെ കാറുമായിട്ടാണ് ബേബിയുടെ കാര്‍ കൂട്ടി ഇടിച്ചത്. രാവിലെ 7.00 മണിയോടെയായിരുന്നു അപകടം. ഡ്രൈവിംഗിനിടെ ഉറങ്ങിപോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.


പരുക്കേറ്റ ബേബി എം മാരാരെയും എറണാകുളം സ്വദേശിയെയും ആദ്യം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പിന്നീട് ബേബിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Related Articles

Latest Articles