Wednesday, September 30, 2026

പ്രോട്ടോക്കോളിൽ വിട്ടുവീഴ്ചയില്ല; സത്യപ്രതിജ്ഞാ വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം, രാഹുൽ ഗാന്ധിയും പ്രിയങ്കയും സദസ്സിലിരിക്കും ; ചീഫ് സെക്രട്ടറിക്ക് ഔദ്യോഗിക നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ കർശന പ്രോട്ടോക്കോൾ പാലിക്കാൻ ഗവർണറുടെ നിർദേശം. തിങ്കളാഴ്ച നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നവർ മാത്രമായിരിക്കണം വേദിയിൽ ഉണ്ടാകേണ്ടതെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ചീഫ് സെക്രട്ടറിക്ക് ഔദ്യോഗികമായി നിർദേശം നൽകി. സത്യപ്രതിജ്ഞാ ചടങ്ങുകളിൽ മുഖ്യമന്ത്രിയും കാബിനറ്റ് അംഗങ്ങളും മാത്രമേ വേദി പങ്കിടാവൂ എന്ന പ്രോട്ടോക്കോൾ വ്യവസ്ഥ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

നേരത്തെ തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നപ്പോൾ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖ ദേശീയ നേതാക്കൾക്ക് വേദിയിൽ പ്രത്യേക ഇരിപ്പിടം നൽകിയിരുന്നു. എന്നാൽ കേരളത്തിലെ ചടങ്ങിൽ ഈ കീഴ്‌വഴക്കം ഉണ്ടാകില്ലെന്ന് രാജ്ഭവൻ വ്യക്തമാക്കി. ഇതനുസരിച്ച് ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്ന എ.ഐ.സി.സി നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയ അതിവിശിഷ്ട അതിഥികൾക്ക് സദസ്സിലായിരിക്കും ഇരിപ്പിടം ഒരുക്കുക. വിപുലമായ ജനപങ്കാളിത്തത്തോടെ നടക്കുന്ന ചടങ്ങ് പ്രോട്ടോക്കോൾ ലംഘനങ്ങളില്ലാതെ പൂർത്തിയാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഉറപ്പുവരുത്തിയിട്ടുണ്ട്.

Related Articles

Latest Articles