Saturday, October 3, 2026

ഒരു ദൗത്യവും അപ്രാപ്യമല്ല!!! വമ്പൻ താക്കീതുമായി ഇന്ത്യ ; പാക് സമുദ്രാതിർത്തിയെ വിറപ്പിച്ച് നാവികാഭ്യാസവുമായി നാവികസേന

ദില്ലി : പഹല്‍ഗാമില്‍ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ അറബിക്കടലില്‍ പാക് സമുദ്രാതിർത്തിക്ക് സമീപം നാവികാഭ്യാസം നടത്തി ഇന്ത്യന്‍ നാവികസേന. ശനിയാഴ്ച വരെ നാവികാഭ്യാസം തുടരും. വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് ഉള്‍പ്പെടെയുള്ളവയെ മേഖലയിൽ വിന്യസിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ദീര്‍ഘദൂര കപ്പല്‍വേധ മിസൈലുകള്‍ സേന പരീക്ഷിച്ചിരുന്നു. ഏതു സാഹചര്യത്തേയും നേരിടാന്‍ സജ്ജമാണെന്ന് നാവികസേന ആവര്‍ത്തിച്ചു വ്യക്തമാക്കി. നേരത്തെ ഐഎന്‍എസ് സൂറത്തില്‍ നിന്ന് 70 കിലോമീറ്റര്‍ പ്രഹരശേഷിയുള്ള മധ്യദൂര മിസൈല്‍ പരീക്ഷണവും സേന നടത്തിയിരുന്നു. സജ്ജമായ യുദ്ധക്കപ്പലുകളുടെ ചിത്രങ്ങളടക്കം ഒരു ദൗത്യവും അപ്രാപ്യമല്ല എന്ന അടിക്കുറിപ്പിൽ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ നാവികസേന കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

Related Articles

Latest Articles