Sunday, May 12, 2024
spot_img

കാത്തിരിപ്പിന് വിരാമം; മദ്ധ്യപ്രദേശിനെ ഇനി ഡോ മോഹൻ യാദവ് നയിക്കും; രണ്ട് ഉപമുഖ്യമന്ത്രിമാർക്ക് സാധ്യത

ഭോപ്പാല്‍ : മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായി ഡോ.മോഹന്‍ യാദവിനെ പ്രഖ്യാപിച്ച് ബിജെപി. ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഇന്നുചേര്‍ന്ന ബിജെപി നിയമസഭാ കക്ഷിയോഗമാണ് മൂന്ന് തവണ ഉജ്ജയിന്‍ എംഎല്‍എ ആയ ഡോ.മോഹന്‍ യാദവിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. ഉജ്ജയിന്‍ സൗത്ത്‌ മണ്ഡലത്തിൽനിന്നുള്ള നിയമസഭാംഗമാണ് ഡോ.മോഹൻ യാദവ്.

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ നിരീക്ഷക സംഘത്തിന്റെ സാന്നിധ്യത്തിലായിരുന്നു എംഎല്‍എമാരുടെ യോഗം കൂടിയത്. സാധ്യത പട്ടികയിലുണ്ടായിരുന്ന മുന്‍ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനടക്കമുള്ള നേതാക്കളെ തള്ളിയാണ് മോഹന്‍ യാദവിന് നറുക്ക് വീണിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്റെ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്നു ഡോ.മോഹൻ യാദവ്.

Related Articles

Latest Articles