Sunday, April 28, 2024
spot_img

ചരിത്രം കുറിച്ച ആലങ്ങാട് അയ്യപ്പസത്രത്തിന് സമാപനം; അയ്യപ്പ സംസ്കാരത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് പ്രതിജ്ഞ ചെയ്‌ത്‌ ഭക്തർ; തത്വമയിയുടെ പ്രത്യേക തത്സമയ കാഴ്ച്ച കണ്ടത് ജനലക്ഷങ്ങൾ

കേരള സംസ്കാരത്തിന്റെ ചരിത്രത്താളുകളിൽ സുപ്രധാന സ്ഥാനം അലങ്കരിക്കുന്ന, അയ്യപ്പ സ്വാമിയുടെ പുണ്യ പാദ സ്പർശമേറ്റ ആലങ്ങാട് ദേശത്തെ ചെമ്പോലെക്കളരിയിൽ വച്ച് കഴിഞ്ഞ ഏഴുദിവസമായി നടന്നു വന്ന രണ്ടാമത് അയ്യപ്പമഹാസത്രം കർപ്പൂരാഴിയോടെ സമാപിച്ചു. സത്രവേദിയിലെ അയ്യപ്പക്ഷേത്രത്തിനുമുന്നിലൊരുക്കിയ കർപ്പൂരാഴി ദർശിക്കാൻ ആയിരക്കണക്കിന് ഭക്തരാണ് എത്തിച്ചേർന്നത്.

ഡോ. പള്ളിക്കൽ സുനിൽ ആചാര്യനും ആത്രശേരിരാമൻ നമ്പൂതിരി യജ്ഞഹോതാവുമായിരുന്നു. സത്രസമംഗളസഭ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. സത്രസമിതി ചെയർമാൻശശിധരൻ. എസ്. മേനോൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ പി.എസ്. ജയരാജ് സ്വാഗതം പറഞ്ഞു. എസ്.എൻ.ഡി.പി യോഗംപ്രസിഡന്റ് ഡോ.എം.എൻ .സോമൻ മുഖ്യാതിഥിയായി

സത്രവേദിയിൽ സംഘടിപ്പിച്ച പുരാണ പ്രശ്നോത്തരിയിലെ വിജയികൾക്ക് എം.എസ് ഭുവനചന്ദ്രൻ സമ്മാന ദാനം നടത്തി. രക്ഷാധികാരി ചെമ്പോല ശ്രീകുമാർ, ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, സംസ്ഥാന കാർഷിക ഗ്രാമവികസനബാങ്ക് ഭരണസമിതിയംഗം ടി.എ. നവാസ്, ബ്ലോക്ക് പഞ്ചായ അംഗം ജയശ്രീ ഗോപീകൃഷ്ണൻ, കെ. സാബു, പി. രാജീവ് സുധൻ പെരുമിറ്റത്ത്, ചന്ദ്രിക രാജൻ, രേഖ ജഗദീഷ്, അംബിക ശിവരാമൻ, എൻ. അനിൽകുമാർ എന്നിവർ സംസാരിച്ചു.

അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ തത്വമയി ഒരുക്കിയ മഹാസത്രത്തിന്റെ തത്സമയ ദൃശ്യങ്ങൾ ലോകമെമ്പാടുമുള്ള ഭക്തലക്ഷങ്ങളാണ് വീക്ഷിച്ചത്.

Related Articles

Latest Articles