Thursday, May 16, 2024
spot_img

വിശ്വാസികൾക്ക് ബുദ്ധിമുട്ടാകുന്നു! വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമാഷൂട്ടിങ് വേണ്ട !കൊച്ചിൻ ദേവസ്വം ബോർഡിന് നിർദേശവുമായി ഹൈക്കോടതി

കൊച്ചി: വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് ചൂണ്ടിക്കാട്ടി വടക്കുന്നാഥക്ഷേത്ര മൈതാനത്ത് സിനിമാ ഷൂട്ടിങ് വേണ്ടെന്ന് ഹൈക്കോടതി നിർദേശം. സിനിമാനിര്‍മ്മാതാവിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

എന്തെങ്കിലും കാരണവശാല്‍ വടക്കുംനാഥ ക്ഷേത്രമൈതാനത്ത് സിനിമാഷൂട്ടിങ് അനുവദിക്കുകയാണെങ്കില്‍ അത് വിശ്വാസികളുടെ ക്ഷേത്രദര്‍ശനത്തെ ബാധിക്കും. സാധാരണ സിനിമാഷൂട്ടിങ് നടക്കുമ്പോള്‍ ബൗണ്‍സേഴ്‌സ് അടക്കം ഉണ്ടാകും. ഈ ബൗണ്‍സേഴ്‌സ് വിശ്വാസികളെ നിയന്ത്രിക്കുന്ന സ്ഥിതിയുണ്ടാകും. ഇത് അനുവദിക്കാനാകില്ലെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. കൊച്ചിൻ ദേവസ്വം ബോർഡിന് കോടതി നിർദേശം നൽകി.

വടക്കുന്നാഥ ക്ഷേത്രത്തിന് മുന്നില്‍ സിനിമാ ചിത്രീകരണത്തിന് അനുവാദം നൽകണമെന്നാവശ്യപ്പെട്ട് നിര്‍മ്മാതാവ് ദേവസ്വം ബോര്‍ഡിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഈ അപേക്ഷ ദേവസ്വം കമ്മീഷണര്‍ നിരസിക്കുകയായിരുന്നു. അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ദേവസ്വം കമ്മീഷണര്‍ സിനിമാ ഷൂട്ടിങിനും അതോടൊപ്പം വാഹനപാര്‍ക്കിങ്ങിനുമുള്ള അപേക്ഷ നിരസിച്ചത്. ഇതിനെതിരെയാണ് നിര്‍മ്മാതാവ് ഹൈക്കോടതിയെ സമീപിച്ചത്.

Related Articles

Latest Articles