ദില്ലി: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദത്തെക്കുറിച്ച് ആരും പരിഭ്രാന്തരാവേണ്ടതില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). കൊവിഡിന്റെ പുതിയ വകഭേദം ലോകരാജ്യങ്ങളില്‍ ആശങ്ക പടര്‍ത്തുകയും ഇന്ത്യയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഐസിഎംആറിന്റെ പ്രതികരണം.
അതേസമയം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടരുന്ന ഒമൈക്രോണ്‍ കൊവിഡ് വകഭേദത്തെ ചെറുക്കാന്‍ ഇപ്പോള്‍ നിലവിലുള്ള കൊവിഡ് വാക്സിനുകള്‍ ഫലപ്രദമല്ലെന്ന് ഐ സി എം ആര്‍ മേധാവിയുടെ വെളിപ്പെടുത്തല്‍. ഒമൈക്രോണില്‍ കൂടുതല്‍ മ്യൂട്ടേഷനുകള്‍ ഉണ്ടെന്നും അതിനാല്‍ നിലവിലുള്ള വാക്സിനുകള്‍ ഫലപ്രദമല്ലെന്നും എപ്പിഡെമിയോളജി ആന്‍ഡ് കമ്മ്യൂണിക്കബിള്‍ ഡിസീസ് വിഭാഗം മേധാവി ഡോ സമീരന്‍ പാണ്ട അഭിപ്രായപ്പെട്ടു.
അതേസമയം ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ വൈറസ് ജർമ്മനിയും ഇസ്രയേലും അടക്കം പത്തോളം രാജ്യങ്ങളിലും ബാധിച്ചെന്ന് വ്യക്തമായതോടെ ഈ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ഇന്ത്യയിൽ ക്വാറന്റൈൻ നിർബന്ധമാക്കി. ഇവരെ പ്രത്യേകം നിരീക്ഷിക്കും.സാമ്പിൾ ജനിതക പരിശോധന നടത്തും.

