Friday, January 2, 2026

നമ്പര്‍പ്ലേറ്റില്ലാത്ത ബൈക്കില്‍ ഗേള്‍ ഫ്രണ്ടുമായി കറക്കം; ഉടമയെ തപ്പിയെത്തിയ എംവിഡി ഞെട്ടി

നമ്പര്‍പ്ലേറ്റ് ഇല്ലാത്ത ഇരുചക്ര ബൈക്കില്‍ ഗേള്‍ ഫ്രണ്ടുമായി കറങ്ങിയ ഡ്രൈവറെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പൊക്കി. ആലുവയിലാണ് സംഭവം നടന്നത്. കുട്ടമശേരി സ്വദേശിയായ കുട്ടി റൈഡറാണ് കുടുങ്ങിയത് എന്നാണ് ലഭിയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍.

ആലുവയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥ വാഹനം പരിശോധിക്കുന്നതിനിടയാണ് കുട്ടമശ്ശേരി സ്വദേശിയായ കുട്ടി ബൈക്കില്‍ ഗേള്‍ ഫ്രണ്ടുമായി കറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വാഹനം പരിശോധിക്കാനായി നിര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. പക്ഷേ ബൈക്ക് നിര്‍ത്താതെ വേഗത്തില്‍ ഓടിച്ചു പോയി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉടമയെ കണ്ടെത്തി.

വാഹന ഉടമയുടെ അനുജന്‍റെ സുഹൃത്താണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തിയപ്പോള്‍ വാഹനം ഉപയോഗിച്ചിരുന്നത്. ഇതോടെ കുട്ടമശ്ശേരിയിലെ വീട്ടിലെത്തി കുട്ടി ഡ്രൈവറെ കൈയോടെ പൊക്കുകയായിരുന്നു.

Related Articles

Latest Articles