Monday, October 5, 2026

ഇനി മുതൽ ആരും ”താഴ്മയായി അപേക്ഷിക്കണ്ട’ ; പദം തിരുത്തി സർക്കാർ

തിരുവനതപുരം ; അപേക്ഷാ ഫോറങ്ങളില്‍ ഇനി മുതല്‍ താഴ്മയായി അപേക്ഷിക്കുന്നു എന്ന പദം ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍. ‘അപേക്ഷിക്കുന്നു’ അല്ലെങ്കില്‍ ‘അഭ്യര്‍ഥിക്കുന്നു’ എന്ന് മാത്രം മതിയെന്നാണ് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഉത്തരവില്‍ പറയുന്നത്. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റേതാണ് ഉത്തരവ്.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളിലും വിവിധ ആവശ്യങ്ങള്‍ക്കായി ജനങ്ങൾ സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്ന പദം ഒഴിവാക്കി ‘അപേക്ഷിക്കുന്നു’ അല്ലെങ്കില്‍ ‘അഭ്യര്‍ഥിക്കുന്നു’ എന്നത് ഉപയോഗിക്കാനുള്ള നടപടി സ്വീകരിക്കാന്‍ എല്ലാ വകുപ്പ് തലവന്മാര്‍ക്കും നിര്‍ദേശം നല്‍കുന്നതാണ് ഉത്തരവ്. സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെല്ലാം തന്നെ ഈ ഉത്തരവ് ബാധകമാണ്.

Related Articles

Latest Articles