Thursday, January 8, 2026

ഇത്രയും സുന്ദരനായ ആരും ഭൂമിയിൽ ഇതുവരെ ജനിച്ചിട്ടില്ല; 21-ാം വയസ്സിൽ ഭഗവാൻ ശ്രീരാമൻ ഇങ്ങനെ; എ.ഐ ചിത്രങ്ങൾ വൈറൽ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നമ്മുടെ സമൂഹത്തിന്റെ വലിയൊരു ഭാഗമാകാനുള്ള തയ്യാറെടുപ്പിലാണ്. ഇതിലൂടെ നിർമിച്ചെടുക്കുന്ന സൃഷ്ടികളും ആളുകൾക്കിടയിൽ ഏറെ ശ്രദ്ധനേടുന്നുണ്ട്. ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച ശ്രീരാമന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 21 വയസ്സുള്ളപ്പോൾ ശ്രീരാമൻ എങ്ങനെയിരുന്നുവെന്ന ചിത്രമാണ് ഇതിൽ ശ്രദ്ധേയം.

എഐ ഉപയോഗിച്ച് ശ്രീരാമാന്റെ രണ്ട് ചിത്രങ്ങളാണ് നിർമിച്ചിരിക്കുന്നത്. ഒന്ന് ശ്രീരാമന്റെ സാധാരണ ചിത്രവും മറ്റൊന്ന് പുഞ്ചിരിക്കുന്ന ശ്രീരാമനുമാണ്. ഈ രണ്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുകയാണ്. വാൽമീകി രാമായണം, രാമചരിതമാനസം തുടങ്ങിയ ഗ്രന്ഥങ്ങളിലെ വിശദാംശങ്ങൾ അനുസരിച്ചാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീരാമന്റെ മനോഹരമായ ചിത്രം കാണുമ്പോൾ ഇത്രയും സുന്ദരനായ ആരും ഭൂമിയിൽ ഇതുവരെ ജനിച്ചിട്ടില്ലെന്നാണ് ആളുകൾ കമന്റ് ചെയ്യുന്നത്. എന്നാൽ ഇതാരാണ് നിർമിച്ചതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.

Related Articles

Latest Articles