തിരുവനന്തപുരം: മയക്കുമരുന്ന് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ദിവസങ്ങൾക്കകം വീണ്ടും മയക്കുമരുന്നുമായി പിടിയിലായി.മണ്ണാംമൂല സ്വദേശി കാർത്തിക്കാണ് അറസ്റ്റിലായത്.പ്രദേശത്തെ മയക്കുമരുന്ന് റാക്കറ്റിലെ പ്രമുഖനാണ് കാർത്തികെന്നും നിരവധിപ്പേർ കാർത്തിക്കിന്റെ ഇരകളാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബി.എൽ. ഷിബുവിന്റെ നേതൃത്വത്തിൽ പേരൂർക്കട മണ്ണാമൂല ഭാഗത്തുനിന്നാണ് ഇയാളെ പിടികൂടിയത്.
പ്രിവന്റീവ് ഓഫീസർ അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് ബാബു, ബിജു, രതീഷ് മോഹൻ, വിനേഷ് കൃഷ്ണ, അക്ഷയ് സുരേഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ ഗീതകുമാരി, ഡ്രൈവർ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി അറസ്റ്റ് ചെയ്തത്.

