Wednesday, November 4, 2026

വയനാട് ദുരന്ത ബാധിതര്‍ക്ക് 100 വീടുകൾ നിർമ്മിച്ചു നൽകാമെന്ന വാഗ്ദാനത്തിൽ മറുപടിയില്ല ! പിണറായി വിജയന് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

വയനാടിനെ തകർത്തെറിഞ്ഞ മുണ്ടൈക്ക, ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്ത ബാധിതര്‍ക്ക് 100 വീടുകൾ നിർമ്മിച്ചു നൽകാമെന്ന വാഗ്ദാനത്തിൽ കേരള സര്‍ക്കാരിൽ നിന്ന് ഇതുവരെയും മറുപടി ലഭിച്ചില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇത് ചൂണ്ടിക്കാട്ടി സിദ്ധരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

കേരള ചീഫ് സെക്രട്ടറി തലത്തിലും വിഷയം സംസാരിച്ചിരുന്നു. വാഗ്ദാനം നടപ്പാക്കാൻ ഇപ്പോഴും തയ്യാറാണെന്നും കത്തിൽ സിദ്ധരാമയ്യ പറയുന്നു. സര്‍ക്കാരിന് നൽകിയ വാഗ്ദാനത്തിൽ മറുപടി ലഭിക്കാത്തതിനാൽ പദ്ധതി നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ഇപ്പോഴും വീട് നിര്‍മിക്കാനുള്ള സ്ഥലം പണം കൊടുത്ത് വാങ്ങാനും അതിൽ വീട് നിർമ്മിച്ചു നൽകാനും കര്‍ണാടക സര്‍ക്കാര്‍ തയ്യാറാണെന്നും കത്തിൽ സിദ്ധരാമയ്യ പറയുന്നു.

Related Articles

Latest Articles