Tuesday, May 21, 2024
spot_img

സമൂഹ മാദ്ധ്യമങ്ങളിൽ നടക്കുന്നത് കുപ്രചരണം ; 2000 രൂപ മാറാൻ പ്രത്യേക ഫോം വേണ്ട; തിരിച്ചറിയിൽ രേഖയും നൽകേണ്ട: വ്യക്തത വരുത്തി എസ്ബിഐ

ദില്ലി : 2000 രൂപയുടെ നോട്ടുമാറാൻ പ്രത്യേക ഫോമോ തിരിച്ചറിയൽ രേഖയോ ആവശ്യമില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വൃത്തങ്ങൾ അറിയിച്ചു. ഈ മാസം 23 മുതൽ നോട്ടുകൾ മാറ്റി വാങ്ങാം. രണ്ടായിരത്തിന്റെ 10 നോട്ടുകൾ ഒരേ സമയം മാറ്റിയെടുക്കുകയോ നിക്ഷേപിക്കുകയോ ചെയ്യാം. 2000 രൂപയുടെ നോട്ടുകൾ പിൻലിക്കുകകയാണെന്ന റിസർവ് ബാങ്കിന്റെ അറിയിപ്പ് വന്നതിന് പിന്നാലെ 2000 രൂപയുടെ നോട്ടുകൾ മാറുന്നതിന് ആധാർ കാർഡ് പോലുള്ള തിരിച്ചറിയൽ രേഖകൾ സമർപ്പിക്കുന്നതിനൊപ്പം ഒരു ഫോം പൂരിപ്പിക്കേണ്ടതുണ്ടെന്ന് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് വിശദീകരണവുമായി എസ്ബിഐയുടെ വൃത്തങ്ങൾ മുന്നോട്ട് വന്നത്. 2000 രൂപ നോട്ടുകൾ സെപ്റ്റംബർ 30നകം മാറ്റാനോ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കാനോ കഴിയുമെന്നും റിസർവ് ബാങ്ക് (ആർബിഐ) നേരത്ത അറിയിച്ചിരുന്നു.

ആർബിഐയുടെ 19 പ്രാദേശിക ഓഫിസുകളിലും മറ്റു ബാങ്കുകളിലും മേയ് 23 മുതൽ 2000 രൂപ മാറ്റിവാങ്ങുകയോ നിക്ഷേപിക്കുകയോ ചെയ്യാം. നോട്ടുകൾ മാറ്റിവാങ്ങാൻ ഫീസൊന്നും നൽകേണ്ടതില്ലെന്നും ആർബിഐ വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles