Friday, January 9, 2026

ഇടവഴിയിലൂടെ പോകാൻ വഴി നൽകിയില്ല; പ്രകോപിതനായ കാർ ഡ്രൈവർ ആളുകളെ ഇടിച്ചുതെറിപ്പിച്ചു;
ഗുരുതരമായി പരുക്കേറ്റ മൂന്നുപേർ ആശുപത്രിയിൽ

ന്യൂഡൽഹി:ഇടവഴിയിലൂടെ പോകാൻ വഴി നൽകാത്തതിൽ പ്രകോപിതനായ കാർ ഡ്രൈവർ ആളുകളെ ഇടിച്ചുതെറിപ്പിച്ചു. ഉത്തര ഡൽഹിയിലെ അലിപുരിലാണ് സംഭവം. ഒക്ടോബർ 26ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ഒരു കാറിന് പോകാനുള്ള വഴിയിൽ ബൈക്ക് യാത്രക്കാരൻ വാഹനം നിർത്തിയിടുകയായിരുന്നു. പിന്നാലെ കാറിലെത്തിയ യുവാവ് ബൈക്ക് മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. ഇരുവരും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ പ്രദേശവാസികൾ കൂടി. ഇരുവരെയും അനുനയിപ്പിച്ച് പ്രശ്നം ഒത്തുതീർക്കാൻ അവർ ശ്രമിച്ചു. ഇതിനിടെ യുവാവ് കാറെടുത്ത് ആളുകളെ ഇടിച്ചുതെറിപ്പിച്ച് പോവുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മൂന്നുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. കാർ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related Articles

Latest Articles