Tuesday, May 21, 2024
spot_img

പ്രവാസികൾക്ക് ഈടില്ലാതെ പത്തു ലക്ഷം രൂപ വായ്പ; പുനരധിവാസ പദ്ധതിയുമായി നോർക്കയും യൂക്കോ ബാങ്കും

തിരുവനന്തപുരം: പ്രവാസികൾക്ക് ഈടില്ലാതെ പത്ത് ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കാനുള്ള പദ്ധതിയുമായി നോർക്ക റൂട്‌സ്. ഇതിനായി നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രന്റ്സ് പദ്ധതിയുടെ കീഴിൽ യൂക്കോ ബാങ്കുമായി ധാരണാപത്രം ഒപ്പിട്ടു. തൈക്കാട് നോർക്ക റൂട്ട്സ് ആസ്ഥാന കാര്യാലയത്തിൽ നടന്ന ചടങ്ങിൽ നോർക്ക റൂട്ട്സ് സിഇഒ കെ ഹരികൃഷണൻ നമ്പൂതിരിയും, യൂക്കോ ബാങ്ക് ചീഫ് മാനേജർ പി വിജയ് അവിനാഷ് എന്നിവർ പദ്ധതിക്കുള്ള ധാരാണാപത്രം കൈമാറി.

യൂക്കോ ബാങ്കുമായി ധാരാണാപത്രം ഒപ്പ് വച്ചതിലൂടെ 15 ധനകാര്യ സ്ഥാപനങ്ങളിലെ 4600 ഓളം ശാഖകളിലൂടെ നോർക്ക പദ്ധതിയുടെ പ്രയോജനം ലഭ്യമാകും. പത്ത് ലക്ഷം രൂപ വരെയുള്ള വായ്പകൾ ഈടില്ലാതെ നൽകാൻ യൂക്കോ ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. 30 ലക്ഷം രൂപ വരെയുള്ള പദ്ധതികൾക്ക് 15% വരെ മൂലധന സബ്സിഡിയും കൃത്യമായ തിരിച്ചടവിന് 3% പലിശ സബ്സിഡിയും നൽകുന്നുണ്ട്. 2019-20 സാമ്പത്തിക വര്ഷം 800 ഓളം പേർ ഈ പദ്ധതിയുടെ ഗുണഭോക്താക്കളായിട്ടുണ്ട്.

Related Articles

Latest Articles