north-korea
ടോക്കിയോ: ഉത്തരകൊറിയ ജപ്പാനിലേക്ക് മിസൈൽ വിക്ഷേപണം നടത്തിയതിനെ തുടർന്ന്
ജപ്പാനിലാകെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. രാജ്യത്തെ ട്രെയിൻ സർവ്വീസ് പൂർണമായും നിർത്തിവെച്ചിട്ടുണ്ട്. കൂടാതെ, ജനങ്ങൾക്ക് വീട്ടിൽ നിന്നും പുറത്തിറങ്ങാനും വിലക്കുണ്ട്.
അതേസമയം കൊറിയയുടെ ബാലിസ്റ്റിക് മിസൈൽ കടലിൽ പതിച്ചു. ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെ 7.30 ഓടെയാണ് ജപ്പാന്റെ മിസൈൽ മുന്നറിയിപ്പ് സംവിധാനം ആക്ടീവായത്. ഇതോടെ വടക്കൻ ജപ്പാനിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ജനങ്ങൾ ദയവായി സുരക്ഷിതമായ കെട്ടിടങ്ങളിലേക്കോ ഭൂഗർഭ അറകളിലേക്കോ മാറണമെന്ന നിർദ്ദേശമായിരുന്നു ജപ്പാൻ സർക്കാർ ജനങ്ങളെ അറിയിച്ചത്.
ജപ്പാന്റെ വടക്കൻ മേഖലയിൽ മിസൈൽ പതിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ.പക്ഷെ, ലക്ഷ്യം തെറ്റി കടലിൽ പോയി പതിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ കപ്പലുകൾക്കും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ദക്ഷിണ കൊറിയയും യുഎസും ജപ്പാനും സംയുക്തമായി മിലിട്ടറി പരിശീലനത്തിൽ ഏർപ്പെട്ടതിന് പിന്നാലെയാണ് മിസൈൽ വിക്ഷേപണമുണ്ടായത്.
ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ വീണ്ടും ആണവപരീക്ഷണം നടത്താൻ ഒരുങ്ങുന്നതായി ദക്ഷിണ കൊറിയൻ, യുഎസ് ഉദ്യോഗസ്ഥർ മാസങ്ങളായി മുന്നറിയിപ്പ് നൽകിയിരുന്നു. ആണവായുധങ്ങൾ പരീക്ഷിച്ചതിന്റെ ഭാഗമായി യുഎൻ ഉപരോധിച്ച രാജ്യമാണ് ഉത്തര കൊറിയ.
തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…
എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…