Tuesday, October 27, 2026

ഉത്തരകൊറിയയിലെ ജീവിതം ദുസ്സഹം; ദക്ഷിണകൊറിയയിൽ പിടിയിലായ ഉത്തരകൊറിയൻ മുക്കുവർ തിരിച്ചുപോകാൻ കൂട്ടാക്കുന്നില്ല;ചിത്രങ്ങൾ വൈറലാകുന്നു

ദക്ഷിണകൊറിയയിൽ പിടിയിലായ ഉത്തരകൊറിയൻ മുക്കുവർ തിരിച്ച് പോകാൻ കൂട്ടാക്കാതിരിക്കുന്ന ചിത്രങ്ങൾ വൈറലാകുന്നു.
ദക്ഷിണകൊറിയയിൽ പിടിയിലായ രണ്ട് മത്സ്യത്തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങാൻ കൂട്ടാക്കാതിരുന്നത്. ഇവരെ നിർബന്ധപൂർവം തിരികെ അയക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്.

2019ൽ നടന്ന സംഭവത്തിൻ്റെ ചിത്രങ്ങൾ ചൊവ്വാഴ്ചയാണ് പുറത്തുവന്നത്.ഉത്തരകൊറിയയിലെ ജീവിതം ദുസ്സഹമാണെന്നും അതിനെക്കാൾ നല്ലത് ദക്ഷിണകൊറിയയിലെ ജയിലാണെന്ന തിരിച്ചറിവ് ഞെട്ടിക്കുന്നു. ഇതിനിടെ ഇവരെ നിർബന്ധപൂർവം തിരിച്ചയച്ചത് ക്രൂരമാണെന്ന വിമർശനങ്ങളുയരുന്നു.

Related Articles

Latest Articles