Wednesday, September 23, 2026

മാനനഷ്ടക്കേസ്;കോൺഗ്രസ്സ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കെ് നോട്ടീസ്

ദില്ലി :കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് നോട്ടീസ്. പഞ്ചാബ് കോടതിയാണ് നോട്ടീസ് നൽകിയത്. കർണാടകയിലെ പ്രകടനപത്രികയിലെ പരാമർശത്തിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നൂറ് കോടി രൂപ മാനനഷ്ടത്തിനാണ് പരാതി നൽകിയിരിക്കുന്നത്.

പ്രകടനപത്രികയിൽ ബജറംഗ്ദളിനെ ഭീകര സംഘടനയുമായി താരതമ്യംചെയ്തുവെന്നാണ് പരാതി. ഹിദേശ് ഭരദ്വാജ് എന്ന ഹിന്ദു സംഘടനാ പ്രവർത്തകൻ ആണ് കോടതിയെ സമീപിച്ചിരിക്കുന്നത്. കോടതി ഇന്ന് കേസ് പരിഗണിക്കുകയും ജൂലൈ 10 ന് ഹാജരാകമണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയയ്ക്കുകയും ചെയ്തിരിക്കുകയാണ്.

Related Articles

Latest Articles