Friday, May 3, 2024
spot_img

ഇനി നമ്പർ സേവ് ചെയ്യാതെയും സന്ദേശമയക്കാം; പുതുപുത്തൻ അപ്ഡേഷനുകളുമായി വാട്സ്ആപ്പ്

വാട്സ്ആപ്പിൽ നമ്പർ സേവ് ചെയ്യാതെയും സന്ദേശമയക്കാനുള്ള ഫീച്ചർ നേരത്തെ തന്നെ കമ്പനി അവതരിപ്പിച്ചിരുന്നു. എന്നാൽ, ഭൂരിഭാഗം ഉപഭോക്താക്കൾക്കും ഈ ഫീച്ചറിനെ കുറിച്ച് കൃത്യമായ ധാരണയില്ല. മിക്ക ആളുകളും ഫോൺ കോൺടാക്ടിൽ നമ്പർ സേവ് ചെയ്തശേഷം സന്ദേശങ്ങൾ അയക്കാറാണ് പതിവ്. എന്നാൽ, പതിവ് രീതികളിൽ നിന്നും വ്യത്യസ്ഥമായി വളരെ എളുപ്പത്തിൽ തന്നെ നമ്പർ സേവ് ചെയ്യാതെ ആശയവിനിമയം നടത്താനുള്ള അവസരമാണ് വാട്സ്ആപ്പ് ഒരുക്കുന്നത്.

വാട്സ്ആപ്പിലെ സെർച്ച് ബാറിൽ നമ്പർ ടൈപ്പ് ചെയ്ത ശേഷം സന്ദേശം അയക്കാനുള്ള ഫീച്ചറാണ് ഇത്തവണ വികസിപ്പിച്ചത്. ആവശ്യമായ ഫോൺ നമ്പർ കോപ്പി ചെയ്ത ശേഷം, ചാറ്റ് ലിസ്റ്റിന്റെ സെർച്ച് ബാറിൽ പേസ്റ്റ് ചെയ്യാവുന്നതാണ്. നമ്പർ ലിസ്റ്റിൽ ഉണ്ടെങ്കിൽ വാട്സ്ആപ്പ് അത് കാണിക്കും. ചാറ്റ് ബട്ടണിന് താഴെയാണ് ഇത് തെളിയുക. അല്ലാത്തപക്ഷം വലതുവശത്തുള്ള ചാറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്ത് ആശയവിനിമയം നടത്താൻ കഴിയുന്ന വിധമാണ് ക്രമീകരണം. നിരവധി ഉപഭോക്താക്കൾക്ക് ഉപകാരപ്രദമാകുന്ന ഫീച്ചറാണിത്.

Related Articles

Latest Articles