പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്ഥാനെതിരെ പ്രതിഷേധിച്ച് പ്രവാസി ഇന്ത്യക്കാരും. പാകിസ്താനുമായുള്ള എല്ലാവിധ സഹകരണവും ബ്രിട്ടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ലണ്ടനിലെ പാകിസ്ഥാൻ എംബസിക്കു മുന്നിൽ ഇന്ത്യക്കാർ പ്രതിഷേധിച്ചു. ജമ്മു കാശ്മീരിനെ ആക്രമിക്കാനുള്ള രഹസ്യ കേന്ദ്രമായി ഇസ്ളാമാബാദ് മാറിയെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

“വന്ദേ മാതരം, ജമ്മുകശ്മീർ നമ്മുടേതാണ് ” എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. ബ്രിട്ടൻ പാകിസ്താന് നൽകിവരുന്ന എല്ലാവിധ സൈനിക സഹായവും അവസാനിപ്പിക്കണമെന്ന ആവശ്യവും പ്രതിഷേധത്തിനിടെ ഉയർന്നു.