പുല്‍വാമ ഭീകരാക്രമണത്തിനെ തുടര്‍ന്ന് സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചതിലുള്ള വേദനയും രോഷവും പങ്കുവെച്ച് പ്രധാനമന്ത്രി. തന്റെയുള്ളില്‍ കത്തിജ്വലിക്കുന്ന തീ നാളമുണ്ടെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. ബീഹാറില്‍ ഒരു സര്‍ക്കാര്‍ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു പുല്‍വാമ ഭീകരാക്രമണത്തിലെ സിആര്‍പിഎഫ് സൈനികര്‍ വീരമൃത്യുവരിച്ചതിലുള്ള മനോവേദന അദ്ദേഹം പങ്കുവച്ചത്

‘എന്റെ എല്ലാ പ്രാര്‍ത്ഥനയും സല്യൂട്ടും വീരമൃത്യുവരിച്ച സഞ്ജയ്കുമാര്‍ സിന്‍ഹയ്ക്കും രത്തന്‍കുമാര്‍ ഠാക്കൂറിനും സമര്‍പ്പിക്കുന്നു. ഇവിടെ എത്തിച്ചേര്‍ന്നിരിക്കുന്ന എല്ലാവരോടുമായി എനിക്ക് പറയാനുള്ളത്,നിങ്ങളുടെ എല്ലാവരുടേയും ഉള്ളില്‍ ഒരു രോഷം പുകയുന്നുണ്ടാകും. അതുപോലെ എന്റെയുള്ളില്‍ കത്തിജ്വലിക്കുന്ന ഒരു തീ നാളമാണ് ഇപ്പോള്‍’-അദ്ദേഹം പറഞ്ഞു.

സൈനികര്‍ക്കു നേരെയുണ്ടായ ആക്രമണം നിന്ദ്യവും ക്രൂരവുമാണെന്ന് അദ്ദഹം പറഞ്ഞിരുന്നു. ഈ ക്രൂരകൃത്യത്തെ ശക്തമായി അപലപിക്കുന്നൂവെന്നും നമ്മുടെ ധീരസൈനികരുടെ ജീവത്യാഗം വെറുതെയാവില്ലെന്നും പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.