പത്തനംതിട്ട : എൻ എസ് എസ് മുൻ പ്രസിഡന്റ് അഡ്വ.പി എൻ നരേന്ദ്രനാഥൻ നായർ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 6.50നായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്ച പത്തനംതിട്ടയിൽ.
മുൻ ജില്ലാ ജഡ്ജി ആയിരുന്നു പി എൻ നരേന്ദ്രനാഥൻ നായർ. ഒരു മാസം മുമ്പാണ് അദ്ദേഹം എൻ എസ് എസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. നാല് തവണ എൻ എസ് എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
എൻ എസ് എസ് പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് , എൻ എസ് എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം, ട്രഷറർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…
തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…
ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…