Friday, April 26, 2024
spot_img

നിലവിലെ വ്യവസ്ഥകൾ തുല്യനീതിക്ക് നിരക്കുന്നതല്ല; മുന്നാക്ക സംവരണത്തിന് മുൻകാല പ്രാബല്യം വേണമെന്ന് എൻഎസ്എസ്

കോട്ടയം: മുന്നാക്ക സംവരണത്തിന് മുൻകാല പ്രാബല്യം വേണമെന്ന് എൻഎസ്എസ്. ഈ വർഷം ജനുവരി മുതൽ മുൻകാല പ്രാബല്യം അനുവദിക്കണമെന്ന് എൻഎസ്എസ് ആവശ്യപ്പെട്ടു. മുന്നാക്ക സംവരണത്തിലെ നിലവിലെ വ്യവസ്ഥകൾ തുല്യനീതിക്ക് നിരക്കാത്തതാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി നീക്കിവെച്ച ഒഴിവുകളിൽ അനുയോജ്യരായ ഉദ്യോഗാർഥികളെ ലഭിക്കാതെ വന്നാൽ അത്തരം ഒഴിവുകൾ അതേ സമുദായത്തിൽ നിന്നുതന്നെ നികത്തപ്പെടണമെന്നും എൻഎസ്എസ് ആവശ്യപ്പെടുന്നു.

Related Articles

Latest Articles