Tuesday, May 14, 2024
spot_img

അഞ്ചുവയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തം; പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ അഞ്ചുവയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കി. അതിരപ്പിള്ളി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ഇന്ന് രാവിലെ 8 മുതല്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കാട്ടാന ആക്രമണത്തിനെതിരെ പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പ്രധിഷേധം ശക്തമാക്കിയത്.

ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം നടന്നത്. തൃശൂര്‍ അതിരപ്പിള്ളിയ്ക്ക് സമീപം കണ്ണക്കുഴിയിലാണ് ഒറ്റയാന്റെ ആക്രമണത്തില്‍ അഞ്ചുവയസുകാരിയക്ക് ദാരുണാന്ത്യം സംഭവിച്ചത്. പുത്തന്‍ചിറ സ്വദേശി കാച്ചാട്ടില്‍ നിഖിലിന്റെ മകള്‍ ആഗ്നിമിയയാണ് മരിച്ചത്. കുട്ടിയുടെ അച്ഛനും മുത്തച്ഛനും ആനയുടെ ആക്രമണത്തില്‍ പരുക്കേട്ടിരുന്നു.

മുത്തശ്ശിയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് കണ്ണംകുഴിയിലെ അമ്മയുടെ വീട്ടിലെത്തിയതായിരുന്നു കുട്ടി. വീടിന് സമീപത്ത് നിന്ന് അല്‍പം മാറിയാണ് ഒറ്റയാനെ കണ്ടത്. ബൈക്കില്‍ വരികയായിരുന്നു നിഖിലും ഭാര്യാ പിതാവ് ജയനും ആഗ്നിമിയയും. ആനയ കണ്ടതോടെ ബൈക്ക് ഇവർ ബൈക്ക് നിര്‍ത്തി. ആന ഇവര്‍ക്ക് നേരെ തിരിഞ്ഞതോടെ മൂന്നു പേരും ചിതറി ഓടി. ഇതിനിടെ കുട്ടിയെ ആന ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ തലയ്ക്കാണ് ചവിട്ടേറ്റത്.

കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ അച്ഛനും മുത്തച്ഛനും പരിക്കേറ്റിരുന്നു. മൂന്ന് പേരെയും നാട്ടുകാര്‍ ചേര്‍ന്ന് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിക്കുകയായായിരുന്നു. ആശുപത്രിയില്‍ എത്തുമ്പോഴേയ്ക്കും ആഗ്നിമിയ മരിചിരുന്നു. മറ്റ് രണ്ടു പേരും അപകടനില തരണം ചെയ്തു.

Related Articles

Latest Articles