സത്യപ്രതിജ്ഞ ചടങ്ങിന് സിന്ദൂരം അണിഞ്ഞെത്തിയതും ഇസ്ലാമിക പരമ്പരാഗത വേഷം അണിയാതെ പൊതുവേദിയിൽ പ്രത്യക്ഷപെട്ടതിന്‍റയും പേരിൽ വിമർശിച്ചവർക്ക് ചുട്ട മറുപടിയുമായി രംഗത്തെത്തിയിരുക്കുകയാണ് തൃണമൂൽ എംപി നസ്രത്ത് ജഹാൻ.
ഇസ്ലാമിക പരമ്പരാഗത വേഷം അണിയാതെ പൊതുവേദിയിൽ പ്രത്യക്ഷപെട്ടതിനും സിന്ദൂരം അണിഞ്ഞെത്തിയതിനുമാണ് നസ്രത്തിനെതിരെ ദിയോബന്ദ് പുരോഹിതനായ മുഫ്തി ആസാദ് ഹസ്മി “ഫത്വ” പുറപ്പെടുവിച്ചിരുന്നു.ഒരു മുസ്‌ലിം സ്ത്രീ മുസ്‌ലിം പുരുഷനെ മാത്രമേ വിവാഹം ചെയ്യാന്‍ പാടുള്ളൂ എന്നാണ് ഫത്വയില്‍ പറയുന്നത്.എന്നാല്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് തൃണമൂൽ എംപിയും നടിയുമായ നസ്രത്ത് ജഹാൻ.

