Tuesday, September 22, 2026

“മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദി കൂടി പഠിയ്ക്കണ”മെന്ന അമിത്ഷായുടെ പ്രസംഗത്തിനെതിരെയുള്ള എതിര്‍പ്പുകളുടെ മുനയൊടിച്ച് ഒ രാജഗോപാല്‍ എംഎല്‍എ

തിരുവനന്തപുരം: “മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദി കൂടി പഠിയ്ക്കണ”മെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസംഗത്തിനെതിരെയുള്ള ആക്ഷേപങ്ങളുടെ മുനയൊടിച്ച് ബിജെപി നേതാവ് ഒ രാജഗോപാല്‍ എംഎല്‍എ രംഗത്ത്. ഹിന്ദി ദിനത്തിലെ അമിത് ഷായുടെ പരാമര്‍ശം വിവാദമാക്കാന്‍ ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നുവെന്ന് ഒ രാജഗോപാല്‍ പറഞ്ഞു.

“മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദി കൂടി പഠിയ്ക്കണ”മെന്ന അമിത് ഷായുടെ പ്രസംഗത്തിനെതിരെ രാഷ്ട്രീയനേട്ടം ലക്ഷ്യമിട്ട് സംസ്ഥാനത്ത് ചില കോണുകളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ത്തുന്നതിനിടെയാണ് ഒ രാജഗോപാല്‍ രംഗത്തെത്തിയിരിക്കുന്നത്. അമിത് ഷായുടേത് സംഘപരിവാര്‍ അജണ്ടയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഈ വിഷയത്തില്‍ പ്രതികരിച്ചത്. ഹിന്ദി അജണ്ട പുതിയ സംഘര്‍ഷവേദി തുറക്കുന്നതിന്‍റെ ലക്ഷണമാണെന്നും മറ്റ് ഭാഷകളെ പിന്തള്ളാനുള്ള നീക്കം യുദ്ധപ്രഖ്യാപനമാണെന്നുമാണ് പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഭാഷാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ചെന്നിത്തലയും പറഞ്ഞു. രാജ്യത്തെ ഭാഷാഭ്രാന്തിലേക്ക് തള്ളിവിടാനുള്ള നീക്കം അപകടകരമെന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചത്.

“മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദി കൂടി പഠിയ്ക്കണ”മെന്ന അമിത് ഷായുടെ പ്രസംഗത്തെ പിന്തുണച്ചുകൊണ്ട് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഒരു ഭാഷ ജനങ്ങളെ ഒന്നിപ്പിക്കുമെന്ന് ട്വീറ്റ് ചെയ്ത ആരിഫ് മുഹമ്മദ് ഖാന്‍ രാജ്യത്തിന്‍റെ ഒരുമ ഹിന്ദിയിലൂടെ ശക്തിപ്പെടുത്തുമെന്ന് കുറിച്ചിരുന്നു.

Related Articles

Latest Articles