Thursday, October 1, 2026

പെട്ടി പൊട്ടിക്കാൻ ഇനി മണിക്കൂറുകൾ മാത്രം; ജനവിധി ആർക്കൊപ്പം?

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മൂന്ന് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിന്റെ ജനവിധി നാളെ അറിയാം. വോട്ടെണ്ണലിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇത്രയധികം ദിവസത്തെ കാത്തിരിപ്പ് തദ്ദേശ തെരഞ്ഞെടുപ്പില്‍ അപൂര്‍വമാണ്. രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. എട്ടരയോടെ തന്നെ ആദ്യഫല സൂചനകള്‍ ലഭിച്ചു തുടങ്ങും. മുഴുവന്‍ ഫലവും ഉച്ചയോടെ അറിയാനാകുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ ഇന്നലെ അറിയിച്ചിരുന്നു. 244 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുക. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുക. ഗ്രാമ പഞ്ചായത്തുകളുടെ ഫലം രാവിലെ 11ഓടെ പുറത്തുവരും. ത്രിതല പഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ ബ്ലോക്കടിസ്ഥാനത്തില്‍ 152 കേന്ദ്രത്തിലാണ്. 86 മുനിസിപ്പാലിറ്റികളുടെയും ആറ് കോര്‍പറേഷന്റെയും വോട്ടെണ്ണല്‍ അതത് സ്ഥാപനങ്ങളിലെ ഓരോ കേന്ദ്രത്തിലാണ് നടക്കുക.

ഫലം തത്സമയം ജനങ്ങളിലെത്തിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്റെ ട്രെന്‍ഡ് വെബ്സൈറ്റ് സജ്ജമാണ്. മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും ഫലം ജില്ലാ അടിസ്ഥാനത്തില്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിങ്ങനെ തിരിച്ച്‌ സൈറ്റില്‍ ലഭിക്കും. വാര്‍ഡുകളിലെ പോളിങ് സ്റ്റേഷന്‍ അടിസ്ഥാനത്തിലും ഓരോ തദ്ദേശ സ്ഥാപനത്തിലെയും വോട്ടെണ്ണല്‍ നില മനസ്സിലാക്കാം. ഇത്തവണ സര്‍വീസ് വോട്ടുകള്‍ക്ക് പുറമേ കൊവിഡ് ബാധിതര്‍ക്കുള്ള സ്‌പെഷ്യല്‍ തപാല്‍ വോട്ടുകളും എണ്ണാനുണ്ടെന്ന പ്രത്യേകതയുണ്ട്. തുടര്‍ന്നാണ് ഇലക്‌ട്രോണിക് വോട്ടുകള്‍ എണ്ണുക. ത്രിതല പഞ്ചായത്തുകളിലെ വോട്ടുകള്‍ ബ്ലോക്കുകളിലാണ് എണ്ണുന്നത്. മുന്‍സിപ്പാലിറ്റികളിലെയും കോര്‍പ്പറേഷനുകളിലെയും വോട്ടെണ്ണല്‍ വോട്ടിംഗ് സാമഗ്രികള്‍ വിതരണം ചെയ്ത സ്ഥലത്തും നടക്കും.

Related Articles

Latest Articles