Tuesday, October 20, 2026

ഒഡീഷ ആരോഗ്യമന്ത്രിക്ക് പൊതു പരിപാടിക്കിടെ നെഞ്ചിൽ വെടിയേറ്റു;നില അതീവഗുരുതരം

ഭുവനേശ്വർ : ഒഡിഷ ആരോഗ്യമന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോർ ദാസിന് പൊതു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ വെടിയേറ്റു. ത്സർസുഗുഡയിൽ വച്ചായിരുന്നു ആക്രമണം നടന്നത്. നെഞ്ചിൽ വെടിയേറ്റ നബ കിഷോറിന്റെ നില അതീവഗുരുതരമാണെന്നാണ് പുറത്തു വരുന്ന റിപ്പോട്ടുകൾ. ക്ലോസ് റേഞ്ചിലാണ് മന്ത്രിക്ക് വെടിയേറ്റത്.അതെ സമയം ആരാണ് വെടിവച്ചതെന്നും എന്തായിരുന്നു കാരണമെന്നും ഉള്ളതിൽ നിലവിൽ വ്യക്തതയില്ല.

ഒഡിഷയിലെ തന്നെ ഏറ്റവും വലിയ സമ്പന്നരിൽ ഉൾപ്പെടുന്ന വ്യക്തിയാണ് നബ കിഷോർ ദാസ്. എൺപതിലധികം വാഹനങ്ങളാണ് മന്ത്രിക്ക് സ്വന്തം പേരിലുള്ളത്. ആരോഗ്യ മന്ത്രി എന്നനിലയിൽ സംസ്ഥാനത്ത് പല നല്ല മാറ്റങ്ങളും കൊണ്ട് വരാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.

Related Articles

Latest Articles