Monday, April 29, 2024
spot_img

കിണറ്റിൽ വീണ പൂച്ചയെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചു;തിരികെ കയറുന്നതിനിടയിൽ കയർ പൊട്ടി കിണറ്റിൽ വീണു ഗൃഹനാഥന് ദാരുണാന്ത്യം

കണ്ണൂർ : കിണറ്റിൽ വീണ പൂച്ചയെ രക്ഷപ്പെടുത്തിയ ശേഷം തിരികെ കയറുന്നതിനിടെ കയർ പൊട്ടി കിണറ്റിൽ വീണ് ഗൃഹനാഥൻ മരിച്ചു. ചാണപ്പാറയിലെ കാക്കശ്ശേരി ഷാജി (48)യാണ് മരിച്ചത്.

ഇന്ന് രാവിലെ 7.30 ഓടെയായിരുന്നു സംഭവം. വീടിനോട് ചേർന്നുള്ള കിണറ്റിൽ വീണ പൂച്ചയെ തിരികെ കയറ്റുന്നതിനാണ് ഷാജി കിണറ്റിൽ ഇറങ്ങിയത്. പൂച്ചയെ കയറിൽ കെട്ടി ആദ്യം കരയ്‌ക്കെത്തിച്ച ശേഷം കിണറിൽ നിന്ന് തിരിച്ചുകയറുന്നതിനിടെ കയർ പൊട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു. ഭാര്യയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഷാജിയെ കിണറ്റിൽ നിന്ന് പുറത്തെടുത്ത് ഉടൻ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് സംസ്കരിക്കും.

Related Articles

Latest Articles