Sunday, June 16, 2024
spot_img

ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം; ലോക രാജ്യങ്ങളിലെ ചാര സംഘടന മേധാവിമാര്‍ രഹസ്യ യോഗം ചേര്‍ന്നു

ഷാഗ്രി-ലാ ഡൈലോഗ് സെക്യൂരിറ്റി മീറ്റിന്റെ ഭാഗമായാണ് സിംഗപ്പൂരില്‍ രഹസ്യാന്വേഷണ ഏജസി തലവന്മാർ കൂടിക്കാഴ്ച നടത്തിയത്.സുരക്ഷാ ഉച്ചകോടിക്കൊപ്പം ഇത്തരം മീറ്റിങ്ങുകള്‍ നടത്തുന്നത് പതിവാണ്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി റോയുടെ തലവന്‍ സമന്ത് ഗോയല്‍, യുഎസ് നാഷണല്‍ ഇന്റലിജന്‍സ് മേധാവി ആവ്‌റില്‍ ഹെയ്‌നസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു എന്നാണ് റിപ്പോര്‍ട്ട്.

ഭീകരവാദത്തിന് എതിരെയുള്ള പോരാട്ടമാണ് രഹസ്യാന്വേഷണ ഏജന്‍സി തലവന്‍മാരുടെ യോഗത്തില്‍ മുഖ്യ അജണ്ടയായത്. റഷ്യ-യുക്രൈന്‍ യുദ്ധവും കുറ്റവാളികളെ പരസ്പരം കൈമാറുന്നതും പ്രധാന ചര്‍ച്ചാ വിഷയമായി. റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സി മേധാവി കൂടിക്കാഴ്ചയില്‍ പങ്കെടുത്തില്ല.അതേസമയം, റോ മേധാവി ഈ മീറ്റിങ്ങില്‍ പങ്കെടുത്തു എന്ന റിപ്പോര്‍ട്ടിനെ കുറിച്ച് ഇന്ത്യ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല

Related Articles

Latest Articles