Wednesday, January 14, 2026

ഒഡീഷ ട്രെയിൻ ദുരന്തം; 51 മണിക്കുറുകൾക്ക് ശേഷം ബാലസോറിലൂടെ ട്രെയിൻ ഓടിത്തുടങ്ങി

ബാലസോർ: രാജ്യത്തെ നടുക്കി വൻ ദുരന്തമുണ്ടായ ബാലസോറിൽ ട്രാക്ക് പുനഃസ്ഥാപിച്ച് ട്രെയിൻ ഓടിത്തുടങ്ങി. അപകടമുണ്ടായി 51 മണിക്കുറുകൾ പിന്നിട്ട ശേഷമാണ് ട്രാക്കിലൂടെ വീണ്ടും ട്രെയിൻ ഓടിത്തുടങ്ങിയത്. ചരക്ക് ട്രെയിനാണ് ആദ്യം ട്രാക്കിലൂടെ ഓടിയത്.

അതേസമയം ദുരന്തത്തെ കുറിച് അന്വേഷിക്കാൻ സി.ബി.ഐയുടെ സഹായം തേടിയിരിക്കുകയാണ് റെയിൽവേ മന്ത്രാലയം. നേരത്തെ റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമികാന്വേഷണത്തിൽ സിഗ്നലിലെ പാളിച്ചയാണ് അപകടത്തിനിടയാക്കിയതെന്നായിരുന്നു നിഗമനം.
അപകടതിൽ 288 പേർ മരിക്കുകയും 1000 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles