Wednesday, May 15, 2024
spot_img

വില്ലനായി ‘മയോണൈസ്’; മലപ്പുറത്ത് വിവാഹചടങ്ങിൽ പങ്കെടുത്ത 140 പേര്‍ക്ക് ഭക്ഷ്യവിഷബാധ; 40ലധികം പേർ ചികിത്സ തേടി

മലപ്പുറം: വിവാഹചടങ്ങിൽ പങ്കെടുത്ത 140 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കഴിഞ്ഞ ദിവസം എരമംഗലത്ത് ഓഡിറ്റോറിയത്തിൽ നടന്ന അയിരൂർ സ്വദേശിയുടെ വിവാഹത്തിൽ പങ്ക് ചേർന്നവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. പനിയും ഛർദിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്നാണ് നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

മയോണൈസ് കഴിച്ചവരിലാണ് കൂടുതൽ ഭക്ഷ്യവിഷബാധയേറ്റിട്ടുള്ളത്. പുത്തൻപള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ മാത്രം 40ലധികം പേർ ചികിത്സ തേടിയതായാണ് പുറത്ത് വരുന്ന വിവരം.

Related Articles

Latest Articles