ഭോപാൽ : മധ്യപ്രദേശിൽ ഈ വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നടത്തുന്ന ‘ജൻ ആക്രോശ് യാത്ര’യുടെ ഔദ്യോഗിക ഗാനം പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയുടെ പ്രചാരണ ഗാനം കോപ്പിയടിച്ചതാണെന്ന ഗുരുതരാരോപണവുമായി ബിജെപി രംഗത്ത് വന്നു. ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‍രികെ ഇൻസാഫ് (പിടിഐ) പാർട്ടിയുടെ ഗാനമായ ‘ചലോ ചലോ ഇമ്രാൻ കെ സാഥ്’ എന്ന ഗാനം ‘ചലോ ചലോ കോൺഗ്രസ് കെ സംഘ് ചലോ’ എന്നാക്കിയെന്ന ആരോപണവുമായി ബിജെപി മധ്യപ്രദേശ് ഘടകം സെക്രട്ടറി രാഹുൽ കോത്താരിയാണ് രംഗത്തു വന്നിരിക്കുന്നത്
कांग्रेस का पाकिस्तान प्रेम फिर आया सामने।
मध्य प्रदेश चुनाव में अपने प्रचार गाने के लिए @INCMP ने पाकिस्तान में इमरान खान की पार्टी के थीम सांग को ही चुरा लिया।
कांग्रेस की 'चोरी' की आदत पुरानी है लेकिन पाकिस्तान से इतना प्रेम क्यों?
जवाब दे कांग्रेस! pic.twitter.com/qkENdeE6HS
— BJP Madhya Pradesh (@BJP4MP) September 18, 2023
ആരോപണത്തിനൊപ്പം കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഗാനത്തിനൊപ്പം പാകിസ്ഥാൻ തെഹ്‍രികെ ഇൻസാഫ് പാർട്ടിയുടെ തീം സോങ്ങിന്റെ വിഡിയോ സംസ്ഥാന ബിജെപി ഔദ്യോഗിക എക്‌സ് പ്ലാറ്റ് ഫോമിൽ പങ്കുവച്ചു.
‘‘പാകിസ്ഥാന് അനുകൂലമായും ഹിന്ദുസ്ഥാനെതിരെയും മുദ്രാവാക്യം വിളിക്കുന്നവരെ കോൺഗ്രസ് ഇതുവരെ സ്വീകരിച്ചിരുന്നു. ഇപ്പോൾ മധ്യപ്രദേശ് കോൺഗ്രസും പാകിസ്ഥാനിൽനിന്നു പാട്ടുകൾ കടമെടുക്കുകയാണ്.ജൻ ആക്രോശ് യാത്രയുടെ പോസ്റ്ററിൽ കോൺഗ്രസിന്റെ രാജ്യസഭാംഗമായ ദിഗ്‌വിജയ സിങ്ങിനെ കാണാനില്ല. എന്നാൽ അദ്ദേഹം പശ്ചാത്തല സംഗീതം നൽകിയിട്ടുണ്ട്. കോൺഗ്രസിന്റെ പതാക പച്ചനിറമായാൽ അദ്ഭുതമില്ല” കോത്താരി പറഞ്ഞു.

