Thursday, May 2, 2024
spot_img

വടക്കുംനാഥ ക്ഷേത്രത്തിൽ കുർബാന, വർഗീയകലാപം അഴിച്ചുവിടാൻ സിപിഎം; ക്ഷേത്രം ഭക്തരുടേതല്ലെന്നും വിവാദപരാമർശം..!!

വടക്കുംനാഥ ക്ഷേത്രം മതേതരത്വത്തിന്റെ ഇടമാണെന്ന വിവാദപ്രസ്താവനയുമായി പി ബാലചന്ദ്രൻ എംഎൽഎ രംഗത്തെത്തിയിരിക്കുകയാണ്.

ക്ഷേത്ര മൈതാനത്തിൽ പൊതുശൗചാലയം പണിയാനുള്ള സർക്കാരിന്റെ കുടിലനീക്കത്തിനെതിരെ വൻ ഭക്തജനപ്രതിഷേധമാണ് ഉണ്ടായത്. ആ പ്രതിഷേധത്തെത്തുടർന്ന് എന്തുചെയ്യണമെന്നറിയാതെ സർക്കാർ കുഴങ്ങി നിൽക്കുന്ന അവസരത്തിലാണ് പി ബാലചന്ദ്രൻ എംഎൽഎ യുടെ വിവാദപ്രസ്താവന. ഭക്തജനങ്ങളെയാകമാനം കരിവാരിത്തേക്കുന്ന തരത്തിലാണ് ഇടത് എംഎൽ എ ആയ പി ബാലചന്ദ്രൻ വായിൽ തോന്നിയത് കോതയ്ക്കു പാട്ട് എന്ന രീതിയിൽ വിളിച്ചു കൂവുന്നത്.

ക്ഷേത്രമൈതാനത്തിന്റെ സൗന്ദര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിളിച്ച്‌ ചേര്‍ത്ത യോഗത്തിലാണ് എംഎല്‍എ വിവാദ പരാമര്‍ശം നടത്തിയത്. വടക്കുന്നാഥ ക്ഷേത്ര മൈതാനമെന്ന് അഭിസംബോധന ചെയ്യാതെ മന:പൂര്‍വ്വം തേക്കിന്‍കാട് മൈതാനമെന്ന് വിശേഷിപ്പിച്ചാണ് എംഎല്‍എ പ്രസംഗം ആരംഭിച്ചത്. തുടര്‍ന്ന് എംഎല്‍എ തുടര്‍ച്ചയായി ഹൈന്ദവഭക്തജനങ്ങളെ അവഹേളിക്കുന്നതരത്തിൽ വിവാദ പരാമര്‍ശം നടത്തുകയായിരുന്നു.

ഭക്തജനങ്ങള്‍ക്ക് ക്ഷേത്രവുമായി ബന്ധപ്പെട്ട് അവകാശങ്ങളില്ലെന്നും ക്ഷേത്രത്തിന്റെയും മൈതാനത്തിന്റെയും ഉത്തരവാദിത്വം ദേവസ്വം ബോര്‍ഡിനാണെന്നും പി ബാലചന്ദ്രൻ എംഎല്‍എ പറയുകയാണ്‌. അതുമാത്രമല്ല പണ്ട് വടക്കനച്ചന്‍ കുര്‍ബാന നടത്തിയ സ്ഥലമാണിതെന്നും ഇപ്പോള്‍ ചിലയാളുകളുടെ പരിപാടികള്‍ ഹൈന്ദവർ ബോധപൂർവം ഒഴിവാക്കപ്പെടുത്തുന്നുവെന്നുമാണ് എംഎല്‍എ പറയുന്നത്.

തികച്ചും വര്‍ഗീയ പരാമര്‍ശം നടത്തി കലാപമുണ്ടാക്കാനുള്ള ശ്രമം തന്നെയാണ് എംഎല്‍എയുടേതെന്ന്
അർത്ഥശങ്കയ്ക്കിടയില്ലാതെ പറയുവാൻ സാധിക്കും.
ഹൈന്ദവരുടെ പുണ്യക്ഷേത്രമായ വടക്കുംനാഥ ക്ഷേത്രത്തെ ഇത്തരത്തിൽ അവഹേളിച്ച് കലാപം അഴിച്ചു വിട്ട് അതിന്റെ മറവിൽ തങ്ങളുടെ ഗൂഡപദ്ധതികൾ നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് തീർച്ച തന്നെയാണ്.

പി ബാലചന്ദ്രന്റെ ഈ നെറികെട്ട പ്രസ്താവനകൾക്കെതിരെ വിവിധ ഹൈന്ദവ സംഘടനകൾ രംഗത്തെത്തിയിരിക്കുകയാണ്. ക്ഷേത്രാചാരങ്ങള്‍ തകര്‍ത്ത് ക്ഷേത്രവും ക്ഷേത്രമൈതാനവും പൊതു ഇടമാക്കാനാണ് സര്‍ക്കാരും കോര്‍പ്പറേഷന്‍ ഭരണസമിതിയും ശ്രമിക്കുന്നതെന്ന് ഹൈന്ദവ സംഘടനാ നേതാക്കള്‍ ആരോപിക്കുന്നുണ്ട്. ക്ഷേത്ര മൈതാനത്തെ പൊതു ഇടമാക്കാനുള്ള തീരുമാനം ഒരു തരത്തിലും അംഗീകരിക്കാനാവാത്തതാണെന്നും ക്ഷേത്ര മൈതാനത്തിന്റെ പവിത്രതയും, പൈതൃകവും നിലനിര്‍ത്തികൊണ്ടുള്ള ഏതൊരു നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ഭക്ത ജനങ്ങളും ഹിന്ദു സംഘടനകളും എതിരല്ല എന്നും എന്നാല്‍ അതിന്റെ പേരില്‍ എന്ത് അഴിഞ്ഞാട്ടവും നടത്താന്‍ ഒരിക്കലും അനുവദിക്കില്ല എന്നും ഹിന്ദു ഐക്യവേദി പ്രതികരിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തൃശൂരിലെ അവരുടെ പരിപാടികള്‍ നടത്തുന്ന ഇടമാണ് ക്ഷേത്ര മൈതാനം. അതിനൊന്നും ഒരു തടസവും ഇല്ലാതിരിക്കെ എംഎല്‍എയുടെ ഈ പ്രസ്താവന ചില മത തീവ്രവാദ സംഘടനകള്‍ക്ക് ക്ഷേത്ര മൈതാനം അനുവദിച്ചു കൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. അത്തരത്തിലുള്ള എന്തെങ്കിലും നീക്കങ്ങളുണ്ടായാല്‍ അതിനെതിരെ ഭക്തജനങ്ങളെ അണിനിരത്തി ഹിന്ദു ഐക്യവേദി ശക്തമായി പ്രതിരോധിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

ഭക്തജനങ്ങൾ ക്ഷേത്രവുമായി ഒരു ബന്ധവുമില്ലെന്ന് പച്ചയ്ക്ക് പറയാൻ പോലും ഒരു ജനപ്രതിനിധി മുതിർന്നിട്ടുണ്ടെങ്കിൽ ഹൈന്ദവ സമൂഹത്തിന് ഈ മണ്ണിൽ എന്ത് അവകാശമായിരിക്കും ഈ ഭരണകൂടം നൽകുക എന്ന് ചിന്തിച്ചുപോവുകയാണ്. ഏതെങ്കിലുമൊരു മുസ്ലീം പള്ളിയിലോ കൃസ്ത്യൻ ചർച്ചിലോ വിശ്വാസികൾക്ക് യാതൊരു വിധ അവകാശവും ഇല്ലാ എന്ന് പറയാൻ ഇവരുടെ നാവ് പൊങ്ങുമോ എന്നാണ് തത്വമയി ന്യൂസിന് ചോദിക്കാനുള്ളത്.

പണ്ട് വടക്കനച്ചൻ കുർബാന നടത്തിയ സ്ഥലമാണ് വടക്കുംനാഥ ക്ഷേത്രമെന്ന് വിളിച്ചു കൂവുന്നവൻ ഏതെങ്കിലുമൊരു മതത്തിന്റെ പ്രതിനിധിയല്ല. ഏതെങ്കിലുമൊരു ആരാധനാലയത്തിന്റെ പ്രതിനിധി അല്ല. ഒരു അമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം നശിച്ചു എന്ന് മുദ്രാവാക്യം മുഴക്കി നടന്ന എന്തിനും ഏതിനും ഹിന്ദുവിനെ അപമാനിക്കാൻ കച്ച കെട്ടിയിറങ്ങിയ കമ്മ്യൂണിസ്റ്റ് നേതാവ് തന്നെയാണ് ഇത്തവണയും ഹിന്ദുവിനെതിരെ ക്ഷേത്രത്തിനെതിരെ സംസാരിക്കുന്നത്.

ഇത് അങ്ങേയറ്റം അപലപനീയം എന്നു തന്നെയാണ് പറയാനുള്ളത്. ഹിന്ദു സമൂഹത്തിന്റെ സഹിഷ്ണുതയിലാണ് നിങ്ങൾ വീണ്ടും വീണ്ടും കുത്തിനോവിച്ചുകൊണ്ടിരിക്കുന്നത്. ഇനിയും അത് അത് തുടർന്നാൽ ഹിന്ദു സമൂഹത്തിന്റെ ഉയിർത്തെഴുന്നേൽപ്പ് നിങ്ങളുടെ നാറിയ പ്രത്യയശാസ്ത്രത്തെ വേരോടെ പിഴുതെറിഞ്ഞിട്ടായിരിക്കും എന്നത് ഉറപ്പാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles