Thursday, May 16, 2024
spot_img

രാത്രിയില്‍ ഓട്ടോയില്‍ കയറിയ മാധ്യമപ്രവർത്തകയെ നോക്കി ഡ്രൈവർ സ്വയംഭോഗം ചെയ്തു; പിന്നെ സംഭവിച്ചത്

ബെംഗളൂരു: വനിതാ മാധ്യമപ്രവർത്തകയെ നോക്കി ഓട്ടോ ഡ്രൈവര്‍ സ്വയംഭോഗം ചെയ്തതായി പരാതി. ബെംഗളൂരുവില്‍ ജോലി കഴിഞ്ഞ് ഒല കാബില്‍ വീട്ടിലേക്ക് പോകുമ്ബോഴായിരുന്നു സംഭവം. മാധ്യമപ്രവര്‍ത്തകയായ യുവതി സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം ഉന്നയിച്ചതോടെയാണ് വിഷയം പുറത്തറിഞ്ഞത്.

ഓട്ടോറിക്ഷ ഡ്രൈവര്‍ കണ്ണാടിയിലൂടെ യുവതിയെ നോക്കിയാണ് മോശം പെരുമാറ്റം നടത്തിയത്. ഡ്രൈവറുടെ മോശം പെരുമാറ്റം അസഹീനയമായതിനെ തുടര്‍ന്ന് യുവതി ഓട്ടോയില്‍ നിന്ന് ഇറങ്ങി ഓടുകയും ചെയ്തു. യുവതി ഇറങ്ങിയ ശേഷം അയാള്‍ വണ്ടിയോടിച്ചു പോയി. അതേസമയം സംഭവം പുറത്തറിഞ്ഞയുടന്‍, ക്യാബ് ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തതായി ഒല അധികൃതർ അറിയിച്ചു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ബെംഗളൂരു പോലീസ് കമ്മീഷണര്‍ കമല്‍ പന്ത് പറഞ്ഞു.

Related Articles

Latest Articles