Sunday, May 19, 2024
spot_img

ഓലയുടെ രണ്ട് ഇലക്ട്രിക് സ്കൂട്ടറുകൾ വിപണിയിൽ…! |Ola Electric Scooter

സ്വാതന്ത്ര്യദിന സമ്മാനമായി ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ച് ഓല . എസ് വണ്‍,എസ് വണ്‍ പ്രോ എന്നി രണ്ടു മോഡലുകളാണ് ഇന്ന് വിപണിയിലെത്തിച്ചത്. വാഹന പ്രേമികള്‍ ഏറെ കാത്തിരുന്ന മോഡലുകള്‍ കൂടിയാണ് ഇപ്പോള്‍ കമ്പനി അവതരിപ്പിച്ചത്. ഓല ജൂലൈയിലാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാണ മേഖലയിലേക്ക് കടന്നത്.

https://e634d199bf133afa800884fd0416d2ed.safeframe.googlesyndication.com/safeframe/1-0-38/html/container.html

എസ് വണ്‍ മോഡല്‍
അഞ്ച് നിറങ്ങളില്‍ അവതരിപ്പിച്ച ഈ മോഡലിന് അടിസ്ഥാന വില 99,999 രൂപയാണ്. ബാറ്ററി ചാര്‍ജിങ് ടൈം നാലര മണിക്കൂറാണ്. 2.98 കിലോവാട്ടാണ് ബാറ്ററി പാക്ക്. ഒറ്റ തവണ ചാര്‍ജ് ചെയ്താല്‍ 121 കി.മീ ദൂരം ലഭിക്കും. ഒരു മണിക്കൂറില്‍ 90 കിമീ ആണ് പരമാവധി വേഗത.ഷോറൂം വില 99,999രൂപ

എസ് വണ്‍ പ്രോ
ഈ മോഡലിന് ബാറ്ററി പാക്ക് 3.97 കിലോവാട്ടാണ്. ആറര മണിക്കൂറാണ് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ വേണ്ട സമയം. ഈ മോഡലില്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 181 കിലോമീറ്റര്‍ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. മൂന്ന് സെക്കന്റിനകം പരമാവധി നാല്‍പത് കി.മീ വരെ വേഗത കൈവരിക്കാന്‍ സാധിക്കും . 115 കിലോമീറ്ററാണ് എസ് വണ്‍ പ്രോയുടെ പരമാവധി സ്പീഡ് എന്നതും ഈ ഇലക്ട്രിക് മോഡലിനെ പ്രിയമുള്ളതാക്കുന്നു. ഇലക്ട്രിക് മോഡലുകള്‍ക്ക് പൊതുവേ തിരിച്ചടിയാകാറുള്ളത് വേഗതയാണ്. എന്നാല്‍ ഓലയുടെ ഈ മോഡല്‍ ന്യൂനത പരിഹരിക്കുന്നുവെന്ന് വേണം പറയാന്‍. എസ് വണ്‍ പ്രോ പതിനെട്ട് മിനിറ്റ് കൊണ്ട് അമ്പത് ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഈ ചാര്‍ജില്‍ 75 കിമീ യാത്രയും സാധ്യമാണ്.ഷോറൂം വില:1,29,99 രൂപ

മറ്റുകാര്യങ്ങള്‍ പരിശോധിച്ചാല്‍ സ്‌കൂട്ടര്‍ ശ്യംഖലയിലെ ഏറ്റവും ഉയര്‍ന്ന സ്‌റ്റോറേജ് സ്‌പേസാണ് ഓല വാഗ്ദാനം ചെയ്യുന്നത്. 36 ലിറ്ററാണ് ബൂട്ട് സ്‌പേസ്. ട്യൂബുലാര്‍ സ്റ്റീല്‍ ഫ്രെയിമില്‍ സുന്ദരനായി ഒരുക്കിയ രണ്ട് മോഡലുകള്‍ക്കും പന്ത്രണ്ട് ഇഞ്ച് അലോയ് വീലുകളുണ്ട്. കോംബി ബ്രേക്ക് ടെക്‌നോളജിയും മുമ്പില്‍ 220 എംഎം ഡിസ്‌കും പിന്നില്‍ 180 എംഎം ഡിസ്‌കും സംവിധാനിച്ചിരിക്കുന്നു.പുതിയ മോഡല്‍ വിപണിയിലെത്തിയതിന് പിന്നാലെ 400 സിറ്റികളില്‍ ഒരു ലക്ഷത്തോളം ചാര്‍ജ്ജിങ് പോയിന്റുകള്‍ സ്ഥാപിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles