Wednesday, May 22, 2024
spot_img

എൽഐസിയും ഇപിഎഫ്ഒയും സ്റ്റാർട്ടപ്പുകൾക്ക് പണം നൽകും

ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും എംപ്ലോയീസ് പ്രൊവിഡന്റ്ഫണ്ട് ഓര്‍ഗനൈസേഷനും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ട് നല്‍കാന്‍ തയ്യാറെടുക്കുന്നു. ഡിപിഐഐടിയുടെ അഡീഷണല്‍ സെക്രട്ടറി അനില്‍ അഗര്‍വാള്‍ ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ട് കണ്ടെത്താന്‍ സിഡ്ബി ഒരു പോര്‍ട്ടല്‍ വികസിപ്പിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. നാഷനല്‍ സ്റ്റാര്‍ട്ടപ്പ് അഡൈ്വസറി കൗണ്‍സിലിന്റെ യോഗത്തില്‍ ഈ വിഷയങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.

രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം മെച്ചപ്പെടുത്തുന്നതിനായി പല സംരംഭങ്ങളും മുമ്പോട്ട് വരുന്നുണ്ട്. ഈ മേഖലയ്ക്കായി പതിനാറോളം പ്രോഗ്രാമുകളെ ഇത്തരത്തില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവയെ കുറിച്ചുള്ള വിവരങ്ങള്‍ കൗണ്‍സിലിലെ മെമ്പര്‍മാരുമായി പങ്കുവെച്ചിട്ടുണ്ടെന്നും അഗര്‍വാള്‍ പറഞ്ഞു. സോഫ്റ്റ്ബാങ്കിലെ മനോജ് കോഹ്‌ലിയുടെ നേതൃത്വത്തില്‍ ദേശീയ മെന്റര്‍ഷിപ്പ് പ്രോഗ്രാം നടത്താന്‍ താല്‍പ്പര്യപ്പെടുന്നതായി അഗര്‍വാള്‍ അറിയിച്ചു.സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഒരു ഫണ്ട് സ്വരൂപിക്കാന്‍ അദ്ദേഹം പ്രതിജ്ഞാബദ്ധനാണ്. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഫണ്ട് നല്‍കാന്‍ ഇപിഎഫ്ഓയും സന്നദ്ധത അറിയിച്ചതായി സെക്രട്ടറി അറിയിച്ചു.

രാജ്യത്ത് ആകെ ആറായിരം ഏയ്ഞ്ചല്‍ നിക്ഷേപകരാണ് ഉള്ളതെങ്കില്‍ യുഎസില്‍ മൂന്ന് ലക്ഷമാണ് .ഈ സാഹചര്യം കണക്കിലെടുത്ത് പുതിയ പ്ലാറ്റ്‌ഫോം തയ്യാറാക്കി പദ്ധതി കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ അധ്യക്ഷതയിലാണ് കൗണ്‍സില്‍ ചേര്‍ന്നത്. ചുവപ്പുനാടയില്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക,സംരംഭങ്ങള്‍ തുടങ്ങുന്നത് എളുപ്പമാക്കുക,സ്റ്റാര്‍ട്ടപ്പ് സീഡ് ഫണ്ടിലൂടെ ഇന്‍കുബേറ്റേഴ്‌സിനെ സഹായിക്കുക തുടങ്ങിയ വിഷയങ്ങള്‍ ഗൗരവമായി പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു.

എൽഐസിയും ഇപിഎഫ്ഒയും സ്റ്റാർട്ടപ്പുകൾക്ക് പണം നൽകും

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles