Sunday, May 19, 2024
spot_img

നിരത്തുകളിൽ ഇലക്ട്രിക് വിപ്ലവുമായി ഒല ഇ-സ്‌കൂട്ടർ; 8 മിനിറ്റ് ചാര്‍ജില്‍ 75 കി.മീ; ഞെട്ടലിൽ എതിരാളികൾ

ദില്ലി: ഒല ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കി. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനത്തിലാണ് രൂപകല്‍പ്പനയിലും ശേഷിയിലും സാങ്കേതിക വിദ്യയിലും ഏറെ പുതുമകളുള്ള സ്‌കൂട്ടര്‍ കമ്പനി അവതരിപ്പിച്ചത്. 18 മിനിറ്റ് കൊണ്ട് 50 ശതമാനം ബാറ്ററി ചാര്‍ജിങ് ശേഷിയാണ് വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. 75 കിലോമീറ്റര്‍ ദൂരം ഈ ചാര്‍ജിങ്ങില്‍ സഞ്ചരിക്കാം.

എറ്റര്‍ഗോ ആപ്പ് സ്‌കൂട്ടറുകളുടേതിന് സമാനമായ ബാറ്ററികള്‍ തന്നെയാണ് ഒലാ സ്‌കൂട്ടറുകള്‍ക്കും ഉണ്ടാവുക. എന്നാല്‍ എറ്റര്‍ഗോയില്‍ നിന്ന് വ്യത്യസ്തമായി ഒല സ്‌കൂട്ടറിലെ ബാറ്ററികള്‍ സ്ഥിരമായിരിക്കും. 99,999 രൂപയ്ക്കാണ് ഈ വാഹനത്തിന്റെ വില ആരംഭിക്കുന്നത്. S1, S1 Pro എന്നീ രണ്ട് മോഡലുകളാണ് ഒല ഇലക്ട്രിക് സ്കൂട്ടറിനുള്ളത്. 10 കളർ സ്കീമുകളിലും വാഹനം ലഭ്യമാണ്.

https://twitter.com/bhash/status/1426826047866097667

മൂന്ന് സെക്കന്റില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കുമ്പോള്‍ എസ്-1, 3.6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് കമ്പനി പറയുന്നത്. 750 വാട്ട് പോര്‍ട്ടബ്ള്‍ ചാര്‍ജറാണ് ഉള്ളത്. എന്നാല്‍ ഇന്ത്യയില്‍ ഉടനീളമുള്ള ഓല ഹൈപ്പര്‍ ചാര്‍ജര്‍ നെറ്റ്വര്‍ക്ക് വഴി വെറും 18 മിനിറ്റിനുള്ളില്‍ 50 ശതമാനം ചാര്‍ജ് ചെയ്യാം. ചാര്‍ജിങ് സ്റ്റേഷനില്‍ നിന്ന് രണ്ടര മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles