Tuesday, May 7, 2024
spot_img

അഫ്​ഗാനിലെ സ്ഥിതി സൂക്ഷ്​മമായി നിരീക്ഷിക്കുന്നുവെന്ന്​ ഇന്ത്യ; നയതന്ത്രപ്രതിനിധികളെ ഉടൻ പുറത്തെത്തിക്കാനുള്ള നീക്കങ്ങൾ തുടരുന്നു….

ദില്ലി: താലിബാന്‍ ഭീകരർ കാബൂളിലെത്തി അഫ്ഗാൻ കീഴടക്കിയതോടെ സ്ഥിതിഗതികള്‍ സൂക്ഷ്​മമായി നിരീക്ഷിക്കുകയാണെന്ന്​ ഇന്ത്യ. മാത്രമല്ല നയതന്ത്രപ്രതിനിധികളെ അഫ്​ഗാനില്‍ നിന്നും പുറത്തെത്തിക്കാനുള്ള നീക്കങ്ങള്‍ക്ക്​ ഇന്ത്യ തുടക്കം കുറിക്കുകയും ചെയ്തു. ഉടന്‍ നയതന്ത്ര പ്രതിനിധികളെ തിരിച്ചെത്തിക്കുന്നത്​ സംബന്ധിച്ച്‌​ തീരുമാനമുണ്ടാകും.

കഴിഞ്ഞ മാസം ജൂലൈയില്‍ തന്നെ അഫ്​ഗാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് രാജ്യം​ സുരക്ഷ മുന്നറിയിപ്പ്​ നല്‍കിയിരുന്നു.തുടർന്ന് അത്യാവശ്യകാര്യങ്ങള്‍ക്ക്​ മാത്രം യാത്ര നടത്തിയാല്‍ മതിയെന്ന്​ പൗരന്‍മാരോട്​ ഇന്ത്യ നിര്‍ദേശിച്ചു.

ഇത് അഫ്​ഗാനിലെ പല പ്രവിശ്യകളിലും താലിബാന്‍ സിവിലിയന്‍മാരെ ആക്രമിക്കുന്നുവെന്ന മുന്നറിയിപ്പിനെ തുടര്‍ന്നായിരുന്നു ഇന്ത്യയുടെ നടപടി ഉണ്ടായത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles