Monday, May 20, 2024
spot_img

‘ഓർമ്മക്കുറവുള്ള വൃദ്ധൻ! നമുക്ക് വേണ്ടത് മാനസികാരോഗ്യമുള്ള ഒരു പ്രസിഡൻ്റിനെ’; ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ

വാഷിങ്ടൺ: യുഎസ് പ്രസിഡൻ്റ് ജോ ബൈഡനെ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കണമെന്ന് വെസ്റ്റ് വിർജീനിയ അറ്റോർണി ജനറൽ പാട്രിക് മോറിസെ യുഎസ് വൈസ് പ്രസിഡൻ്റ് കമല ഹാരിസിനോട് ആവശ്യപ്പെട്ടു. ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ ബൈഡനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം ഉന്നയിച്ചത്. നമുക്ക് വേണ്ടത് മാനസികാരോഗ്യമുള്ള ഒരു പ്രസിഡൻ്റിനെയാണെന്നും അദ്ദേഹം പറഞ്ഞു.

ഈയിടെ പുറത്തിറങ്ങിയ 388 പേജുകളുള്ള പ്രത്യേക കൗൺസിലിൻ്റെ റിപ്പോർട്ടിൻ്റെ ചുവടുപിടിച്ചാണ് മോറിസിയുടെ വിളി വരുന്നത്, പ്രസിഡൻ്റ് ബൈഡനെ ‘ഓർമ്മക്കുറവുള്ള വൃദ്ധൻ’ എന്ന് റിപ്പോര്‍ട്ടില്‍ വിശേഷിപ്പിച്ചിരുന്നു. റിപ്പോർട്ടിൽ എടുത്തുകാണിച്ചിരിക്കുന്ന ബൈഡൻ്റെ മാനസികാരോഗ്യ പ്രശ്നങ്ങള്‍ അടിയന്തര ശ്രദ്ധ ആവശ്യമുള്ള ഗുരുതരമായ കാര്യമാണെന്ന് അറ്റോർണി ജനറൽ വാദിക്കുന്നു.

പ്രസിഡൻ്റിന് അഗാധമായ അറിവില്ലായ്മ അനുഭവപ്പെടുന്നത് അമേരിക്കക്കാർക്ക് നോക്കിനിൽക്കേണ്ടി വന്നുവെന്ന് മോറിസെ വൈസ് പ്രസിഡൻ്റ് ഹാരിസിനെഴുതിയ കത്തിൽ പറയുന്നു. പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡൻ്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

Latest Articles