Wednesday, September 30, 2026

ഒളിംമ്പിക്‌സ് മെഡല്‍ ലേലത്തില്‍ വെച്ച് വനിതാ താരം; ഒടുവില്‍ പണവും മെഡലും തിരിച്ചുകിട്ടി!


ഒളിംമ്പിക്‌സില്‍ ജാവലിന്‍ ത്രോയില്‍ നേടിയ വെള്ളി മെഡല്‍ ലേലത്തിന് വെച്ച് താരം. മരിയ മഗ്ദലന എന്ന താരമാണ് തന്റെ വെള്ളി മെഡല്‍ ലേലത്തില്‍വെച്ച് പണം സ്വരൂപിച്ചത്. എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ശസ്ത്രക്രിയക്ക് പണം കണ്ടെത്താനാണ് താരം തന്റെ മെഡല്‍ വില്‍ക്കാന്‍ തീരുമാനിച്ചത്.

കുഞ്ഞിന്റെ ചികിത്സയ്ക്കായി പോളണ്ടില്‍ നിന്ന് കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയിലേക്കുള്ള യാത്രക്ക് മാത്രം ഏകദേശം 3.8 ലക്ഷം ഡോളറാണ് ചെലവ് വരിക. ഈ തുക സമാഹരിച്ചിട്ടുണ്ട്. പോളിഷ് കണ്‍വീനിയന്‍സ് സ്‌റ്റോര്‍ ശ്യംഖലയായ സബ്കയാണ് ലേലത്തില്‍ വെച്ച മെഡല്‍ വാങ്ങിയത്. എന്നാല്‍ മെഡല്‍ താരത്തിന് തന്നെ അവര്‍ തിരിച്ചുനല്‍കുകയും ചെയ്തു.1.25 ലക്ഷം ഡോളറാണ് കമ്പനി നല്‍കിയത്. കാന്‍സര്‍ രോഗിയായിരുന്ന മരിയ മഗ്ദലന ശസ്ത്രക്രിയയിലൂടെ കാന്‍സറിനെ അതിജീവിച്ച ശേഷമാണ് അടുത്തിടെ നടന്ന ഒളിംമ്പിക്‌സില്‍ മെഡല്‍ സ്വന്തമാക്കിയത്.

Related Articles

Latest Articles