Tuesday, November 3, 2026

വീട് ജപ്തി ചെയ്ത ശേഷം പെരുവഴിയിലായ ഓമനക്കും കുടുംബത്തിനും ഒടുവിൽ ആശ്വാസം;പൂട്ടി സീൽ ചെയ്ത വീടിന്റെ താക്കോൽ തിരികെ നൽകി

തൃശൂർ:വീട് ജപ്തി ചെയ്ത ശേഷം പെരുവഴിയിലായ ഓമനക്കും കുടുംബത്തിനും ഒടുവിൽ ആശ്വാസം.
പൂട്ടി സീൽ ചെയ്ത വീടിന്റെ താക്കോൽ കോടതി ഉത്തരവിനെ തുടർന്ന് തിരികെ നൽകി.ഇതുകൂടാതെ
സർക്കാർ റിസ്‌ക് ഫണ്ടിൽ നിന്നും എഴുപത്തി അയ്യായിരം രൂപ കുടുംബത്തിന് നൽകും. ബാക്കി കുടിശ്ശിക അടയ്ക്കാൻ സാവകാശവും നൽകാനും തീരുമാനമായി.

ഒന്നര ലക്ഷം രൂപ വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ പലിശയും പിഴ പലിശയും ചേർത്ത് ബാങ്കിന് ഓമന നൽകാനുണ്ടായിരുന്നത് മൂന്ന് ലക്ഷത്തിലധികം രൂപ. ഇതോടെയാണ് കഴിഞ്ഞ ദിവസം വൈകീട്ട് മൂന്ന് മണിക്ക് വീട്ടിൽ ആരുമില്ലാതിരുന്നപ്പോൾ കോടതി ഉത്തരവുമായി വന്ന ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്ത് സീൽ വച്ചത്. വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് സഹകരണ ജോയിന്റ് രജിസ്ട്രാർ നേരിട്ടെത്തി കുടിയൊഴിപ്പിക്കില്ലെന്ന ഉറപ്പു നൽകിയത്.

Related Articles

Latest Articles