Saturday, May 4, 2024
spot_img

ആശങ്ക കനക്കുന്നു: മഹാരാഷ്ട്രയില്‍ ഏഴു പേര്‍ക്കു കൂടി ഒമിക്രോണ്‍

മുംബൈ∙ മഹാരാഷ്ട്രയിൽ ഏഴു പേർക്കു കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയിൽ (Maharastra) ഒമിക്രോൺ ബാധിതരുടെ എണ്ണം എട്ട് ആയി. നാലുപേർ വിദേശത്തുനിന്ന് എത്തിയവരാണ്. ഇവരിൽ 6 പേർ പിംപ്രിചിൻച്വാദിൽ നിന്നുള്ളവരാണ് .ഒരാൾ പൂനെയിൽ നിന്നാണ്. പിംപ്രി ചിൻച്വാദിൽ രോഗം സ്ഥിരീകരിച്ചത് നൈജീരിയയിൽ നിന്നെത്തിയ മൂന്നുപേർക്കും അവരുമായി സമ്പർക്കം ഉണ്ടായ മൂന്നുപേർക്കുമാണ്.

അതേസമയം രാജ്യത്ത് അടുത്ത വര്‍ഷം ജനുവരി മുതല്‍ ഫെബ്രുവരി വരെ ഇന്ത്യയില്‍ കൊറോണയുടെ മൂന്നാം തരംഗം ഉണ്ടാകാന്‍ സാദ്ധ്യതയെന്ന് ഐഐടി കാൺപൂർ പ്രൊഫസർ മനീന്ദ്ര അഗർവാൾ. ഒമിക്രോണ്‍ വകഭേദത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത തുടരണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ഒമിക്രോണ്‍ കോവിഡില്‍ നിന്നുള്ള സ്വാഭാവിക പ്രതിരോധ ശേഷിയെ മറികടക്കുമെന്ന് കരുത്തുന്നില്ലെന്നും അഗര്‍വാള്‍ വ്യക്തമാക്കി.

Related Articles

Latest Articles