Tuesday, September 22, 2026

അതിരൂക്ഷ കോവിഡ്- ഒമിക്രോൺ വ്യാപനം;നിയന്ത്രണം കർശനമാക്കി തമിഴ്നാട്; ജനുവരി 10 വരെ ക്ലാസുകൾ ഒഴിവാക്കി

ചെന്നൈ: തമിഴ്നാട്ടിൽ 74 പേർക്കു കൂടി ഒമിക്രോൺ. ഇതോടെ തമിഴ്നാട്ടിൽ ആകെ ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 120 ആയി.

ഇതിൽ 66 പേർ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. എന്നാൽ ആർക്കും ഗുരുതര പ്രശ്നങ്ങളില്ല. കഴിഞ്ഞ 15നാണ് ആദ്യ ഒമിക്രോൺ കേസ് തമിഴ്നാട്ടിൽ സ്ഥിരീകരിച്ചത്.

ഇതു കൂടാതെ ചെന്നൈ സെയ്ദാപെട്ടിലെ നീറ്റ് പരിശീലന കേന്ദ്രത്തിൽ 34 പേർക്കു കോവിഡ് സ്ഥിരീകരിച്ചു.

അതേസമയം, കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കി.

1 മുതൽ 8 വരെയുള്ള ക്ലാസുകളിൽ ജനുവരി 10 വരെ നേരിട്ടുള്ള ക്ലാസുകൾ ഒഴിവാക്കി. തിയറ്ററുകളിൽ 50 ശതമാനം ആളുകൾക്ക് മാത്രം പ്രവേശനം. വിവാഹങ്ങൾക്ക് പരമാവധി 100 പേർ.

മെട്രോ ട്രെയിനിലും ഹോട്ടലുകളിലും പകുതി സീറ്റുകളിൽ മാത്രം യാത്രക്കാരെ അനുവദിക്കും.ജനുവരി 6 മുതൽ നടക്കാനിരുന്ന ചെന്നൈ പുസ്തകോൽസവം മാറ്റി. ജനുവരി 10നു സ്ഥിതി വീണ്ടും വിശകലനം ചെയ്യും.

Related Articles

Latest Articles